Currency

കൊച്ചി മെട്രോയ്ക്ക് ഒന്നാം പിറന്നാള്‍; 19ന് സൗജന്യ യാത്ര

സ്വന്തം ലേഖകന്‍Wednesday, June 13, 2018 3:18 pm

കൊച്ചി: കൊച്ചി മെട്രോ ഒന്നാം പിറന്നാള്‍ ആഘോഷിക്കുന്ന വേളയില്‍ യാത്രക്കാര്‍ക്ക് ഞെട്ടിപ്പിക്കുന്ന സമ്മാനവുമായി കെഎംആര്‍എല്‍. ജൂണ്‍ 19ന് പൊതുജനങ്ങള്‍ക്ക് സൗജന്യയാത്രയൊരുക്കിയാണ് മെട്രോ പിറന്നാള്‍ ആഘോഷമാക്കുന്നത്. ജൂണ്‍ 17നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ആലുവയില്‍ നിന്നും പാലാരിവട്ടം വരെയുള്ള മെട്രൊ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. എന്നാല്‍ പൊതു ജനങ്ങള്‍ക്കായി മെട്രോ തുറന്നു കൊടുത്തത് ജൂണ്‍ 19നായിരുന്നു.

മെട്രോ തുടങ്ങുന്ന സമയത്ത് 2,5000 പേരാണ് യാത്ര ചെയ്തിരുന്നത് എങ്കില്‍ ഇപ്പൊഴത് 40,000 പേരായി വര്‍ധിച്ചതായി കെഎംആര്‍എല്‍ എംഡി മുഹമ്മദ് ഹനീഷ് പറഞ്ഞു. മറ്റൊരു പ്രധാന വരുമാന ശ്രോതസായ പരസ്യ വരുമാനവും വര്‍ധിച്ചിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x