Currency

കൊച്ചി മെട്രോയില്‍ ഇന്ന് സൗജന്യമായി യാത്ര ചെയ്യാം

സ്വന്തം ലേഖകന്‍Tuesday, June 19, 2018 11:11 am

കൊച്ചി: കൊച്ചി മെട്രോ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ഇന്ന് എല്ലാവര്‍ക്കും മെട്രോ യാത്ര സൗജന്യം. ‘ഫ്രീ റൈഡ് ഡേ’ എന്നാണ് ഈ ദിവസത്തിന് പറയുക. ജൂണ്‍ 15 മുതല്‍ 30 വരെ കൊച്ചി വണ്‍ കാര്‍ഡ് എടുക്കുന്നവര്‍ക്ക് കാര്‍ഡ് ഇഷ്യു ഫീസ് ഉണ്ടായിരിക്കില്ല. തികച്ചും സൗജന്യമായാണ് വണ്‍ കാര്‍ഡ് ലഭിക്കുക. നിലവില്‍ 237 രൂപയാണ് വണ്‍ കാര്‍ഡ് എടുക്കാന്‍ നല്‍കേണ്ടത്. ഈ തുകയാണ് കെംഎംആര്‍എല്‍ ജൂണ്‍ 30 വരെ ഒഴിവാക്കുന്നത്.

കഴിഞ്ഞ വര്‍ഷം ജൂണ്‍ 17നായിരുന്നു പ്രധാനമന്ത്രി ഉദ്ഘാടനം നിര്‍വ്വഹിച്ചത്. എന്നാല്‍ കൊച്ചി മെട്രോ ജനങ്ങള്‍ക്കായി ഓടിത്തുടങ്ങിയത് 19നായിരുന്നു. ആദ്യഘട്ടത്തില്‍ ആലുവ മുതല്‍ പാലാരിവട്ടം വരെയായിരുന്നു കൊച്ചി മെട്രോ യാത്ര നടത്തിയത്. തുടര്‍ന്ന് മഹാരാജാസ് വരെ നീട്ടിയപ്പോള്‍ മെട്രോയില്‍ തിരക്കേറിത്തുടങ്ങി. ഒരു വര്‍ഷം കൊണ്ട് പ്രതിദിന നഷ്ടത്തിന്റെ നിരക്ക് വന്‍തോതില്‍ കുറക്കാനായതിന്റെ സന്തോഷത്തിലാണ് മെട്രോ അധികൃതര്‍.

ടിക്കറ്റ് ഇതര വരുമാനം വര്‍ധിക്കുന്നതോടെ പ്രതിസന്ധികളെ മറികടക്കാനാവുമെന്നും കെഎംആര്‍എല്‍ കണക്കുകൂട്ടുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x