Currency

എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനം 12 മണിക്കൂര്‍ വൈകി

സ്വന്തം ലേഖകന്‍Wednesday, June 20, 2018 12:31 pm

കരിപ്പൂര്‍: എയര്‍ഇന്ത്യ എക്‌സ്പ്രസിന്റെ മസ്‌കത്ത്- കോഴിക്കോട്, കോഴിക്കോട്- അല്‍ഐന്‍ വിമാനസര്‍വീസുകള്‍ 12 മണിക്കൂറിലേറെ വൈകി. ഇന്നലെ രാവിലെ 7.45ന് കോഴിക്കോട്ടെത്തി, രാവിലെ 10.40ന് അല്‍ഐനിലേക്ക് പോകേണ്ടിയിരുന്ന വിമാനമാണ് വൈകിയത്.

മസ്‌കത്തില്‍വച്ചുണ്ടായ യന്ത്രത്തകരാറിനെ തുടര്‍ന്നാണ് വിമാനം വൈകിയതെന്ന് എയര്‍ഇന്ത്യ അധികൃതര്‍ അറിയിച്ചു. ശെവകിയെത്തിയ വിമാനം രാത്രി എട്ടിനു കോഴിക്കോട്ടെത്തി ഒന്നേകാല്‍ മണിക്കൂറിനു ശേഷം 101 യാത്രക്കാരുമായി അല്‍ഐനിലേക്കു പുറപ്പെട്ടു. വിമാനത്താവളത്തില്‍ കുടുങ്ങിയ യാത്രക്കാരെ രാവിലെ ഹോട്ടലിലേക്കു മാറ്റിയിരുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x