Currency

കരിപ്പൂരില്‍ നിന്ന് വലിയ വിമാനങ്ങളുടെ സര്‍വീസ് ഈ മാസം തന്നെ ആരംഭിക്കും

സ്വന്തം ലേഖകന്‍Friday, July 13, 2018 12:05 pm

കൊച്ചി: ഈ മാസം 31 നകം കരിപ്പൂരില്‍ നിന്നും വലിയ വിമാനങ്ങളുടെ സര്‍വീസ് ആരംഭിക്കുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി. കേന്ദ്ര വ്യോമയാനമന്ത്രിയില്‍ നിന്നു ഇക്കാര്യത്തില്‍ ഉറപ്പ് ലഭിച്ചെന്നും എം.പി പറഞ്ഞു. കരിപ്പൂര്‍ ജിദ്ദ സര്‍വീസ് ആരംഭിച്ചതിന് ശേഷം കൂടുതല്‍ വലിയ വിമാനങ്ങളുടെ സര്‍വീസിന് നടപടി തുടങ്ങുമെന്ന് എയര്‍പോര്‍ട് ഡയറക്ടറും അറിയിച്ചു.

എയര്‍പോര്‍ട്ട് അതോറിറ്റി ചെയര്‍മാന്‍ ഈ മാസം 24ന് കരിപ്പൂര്‍ സന്ദര്‍ശിക്കും. വലിയ വിമാനങ്ങള്‍ സര്‍വീസ് നടത്താന്‍ ആവശ്യമായ റണ്‍വേയും മറ്റ് നവീകരണ ജോലികളും പുരോഗമിക്കുകയാണ്. നിര്‍മാണം മൂലം ഏര്‍പ്പെടുത്തിയ വിമാനസര്‍വീസിനുളള നിയന്ത്രണവും എടുത്തുമാറ്റി. അഗ്‌നിശമന സുരക്ഷ സംബന്ധിച്ച കാറ്റഗറി ഒന്‍പതില്‍ നിന്ന് ഏഴിലേക്ക് കരിപ്പൂരിനെ തരം താഴ്ത്തിയ നടപടി എയര്‍പോട്ട് അതോറിറ്റി പിന്‍വലിക്കുകയും ചെയ്തിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x