
കൊച്ചി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ കോഡ് ഇ വിഭാഗത്തില്‍പ്പെടുന്ന വലിയ വിമാനങ്ങള്‍ ഇറക്കാനുള്ള തടസ്സം നീങ്ങിയെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം അറിയിച്ചു. കരിപ്പൂരില്‍ വലിയ വിമാനമിറക്കാന്‍ സമരരംഗത്തുള്ള മലബാര്‍ ഡവലപ്മെന്റ് ഫോറം (എം.ഡി.എഫ്) പ്രതിനിധികള്‍ കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭുവുമായി നടത്തിയ കൂടിക്കാഴ്ചക്കിടയിലാണ് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്സിന്റെയും എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെയും ഉന്നത ഉദ്യോഗസ്ഥര്‍ കേന്ദ്രമന്ത്രിയെ ഇക്കാര്യമറിയിച്ചത്.
എത്രയും പെട്ടെന്ന് സാങ്കേതിക നടപടികള്‍ പൂര്‍ത്തിയാക്കി കരിപ്പൂര്‍ വിമാനത്താവളം പൂര്‍വസ്ഥിതിയിലാക്കണമെന്ന് മന്ത്രി ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചു. പഴയ പോലെ വലിയ വിമാനങ്ങള്‍ സര്‍വിസ് പുനരാരംഭിക്കുമെന്ന് ഉറപ്പുവരുത്തുമെന്ന് സുരേഷ് പ്രഭു പ്രതിനിധി സംഘത്തോട് പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.