
തിരുവനന്തപുരം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് വലിയ വിമാനങ്ങളുടെ സര്‍വിസ് പുനരാരംഭിക്കുന്നത് സംബന്ധിച്ച് എം.പിമാര്‍ സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറലുമായി ചര്‍ച്ച നടത്തി. ഹജ്ജ് എംബാര്‍ക്കേഷന്‍ കരിപ്പൂരില്‍ പുനസ്ഥാപിക്കണമെന്നും എം.പിമാര്‍ ചര്‍ച്ചയില്‍ ഉന്നയിച്ചു. വലിയ വിമാനങ്ങളുടെ സര്‍വിസ് പുനരാരംഭിക്കാന്‍ ജൂലൈ 31നകം നടപടിയുണ്ടാകുമെന്ന് ഡി.ജി.സി.എ എം.പിമാര്‍ക്ക് ഉറപ്പുനല്‍കി.
എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയും ഡയറക്ടറേറ്റ് ഓഫ് ജനറല്‍ സിവില്‍ ഏവിയേഷനും 2017 ഒക്ടോബര്‍ മാസത്തില്‍ സംയുക്ത പ്രാഥമിക പഠനം നടത്തുകയും അതില്‍ ആര്‍.ബി 777200 ഇ.ആര്‍. ആര്‍, ആര്‍.ബി 777300 ഇ.ആര്‍, ആര്‍.ബി 787800 ഡ്രീംലൈനര്‍, എ 330300 എന്നീ വിമാനങ്ങള്‍ക്ക് അനുമതി നല്‍കുന്നതില്‍ സാങ്കേതിക തടസങ്ങള്‍ ഒന്നുംതന്നെ ഇല്ലെന്നും കണ്ടെത്തിയിരുന്നതായി എം.പിമാര്‍ ചൂണ്ടിക്കാട്ടി.
2017 ഡിസംബറില്‍ സമര്‍പ്പിച്ച ഈ സാധ്യതാ പഠന റിപ്പോര്‍ട്ട് എയര്‍പോര്‍ട്ട് അതോറിറ്റി അംഗീകരിക്കുകയും കരിപ്പൂരിലേക്ക് വലിയ ഇടത്തരം വിമാനങ്ങള്‍ക്ക് അനുമതി നല്‍കണമെന്ന് ഡി.ജി.സി.എയെ രേഖാമൂലം അറിയിക്കുകയും ചെയ്തിരുന്നു. കോഴിക്കോട് വിമാനത്താവളത്തിലേക്ക് സര്‍വിസ് നടത്താന്‍ തയ്യാറാണെന്ന് സൗദി അറേബ്യയിലെ വിവിധ വിമാന കമ്പനികള്‍ നേരത്തെ തന്നെ അറിയിച്ചിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.