
കൊച്ചി: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിന് പുറപ്പെടുന്നവരുടെ യാത്ര ഷെഡ്യൂളായി. ആഗസ്റ്റ് ഒന്ന് മുതല്‍ എട്ട് വരെ പോകുന്നവരുടെ യാത്ര വിവരങ്ങളാണ് തയാറായത്. ആദ്യത്തെ പത്ത് വിമാനങ്ങളില്‍ പുറപ്പെടുന്നവരുടെ വിശദാംശങ്ങളാണ് കേന്ദ്ര ഹജ്ജ് കമ്മിറ്റിയില്‍നിന്ന് ലഭിച്ചിരിക്കുന്നത്.
ബാക്കി ദിവസങ്ങളില്‍ പുറപ്പെടുന്നവരുടെ വിശദാംശങ്ങള്‍ അടുത്ത ദിവസങ്ങളില്‍ ലഭിക്കും. ആദ്യ പത്ത് വിമാനങ്ങളില്‍ പുറപ്പെടുന്നവരെ വളന്റിയര്‍മാര്‍ വിവരം അറിയിക്കുമെന്ന് ഹജ്ജ് കമ്മിറ്റി അധികൃതര്‍ അറിയിച്ചു. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍നിന്നാണ് യാത്ര.
ആഗസ്റ്റ് ഒന്നിന് പുലര്‍ച്ച 5.35നാണ് ആദ്യവിമാനം. അന്ന് വൈകീട്ട് 5.30നാണ് രണ്ടാമത്തെ വിമാനം. ഓരോ വിമാനത്തിലും 410 തീര്‍ഥാടകരാണുണ്ടാവുക. സൗദി എയര്‍ലൈന്‍സിനാണ് ഈ വര്‍ഷത്തെ ഹജ്ജ് സര്‍വിസിന്റെ ചുമതല. ആഗസ്റ്റ് ഒന്നിന് പുറപ്പെടുന്ന തീര്‍ഥാടകര്‍ സെപ്റ്റംബര്‍ 12ന് തിരിച്ചെത്തും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.