
ന്യൂഡല്‍ഹി: കേരളത്തില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ പ്രളയത്തില്‍ പാസ്പോര്‍ട്ട് നഷ്ടപ്പെട്ടവര്‍ക്ക് സൗജന്യമായി ഡ്യൂപ്ലിക്കേറ്റ് പാസ്പോര്‍ട്ട് അനുവദിക്കുമെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. ഇതിനായി പ്രളയം അവസാനിച്ച് സാധാരണ നിലയിലേക്ക് മടങ്ങിയെത്തിയതിനു ശേഷം പാസ്പോര്‍ട്ട് കേന്ദ്രത്തില്‍ ബന്ധപ്പെടാനും കേന്ദ്രമന്ത്രി നിര്‍ദ്ദേശിച്ചു.
ട്വിറ്ററിലൂടെയാണ് സുഷമ സ്വരാജ് ഇത് സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്. കേരളത്തിലെ മഴക്കെടുതിയില്‍ നിരവധി പേര്‍ക്ക് പാസ്പോര്‍ട്ടും മറ്റ് അനുബന്ധ രേഖകളും നഷ്ടമായിരുന്നു. ഇതേ തുടര്‍ന്നാണ് സുഷമ സ്വരാജിന്റെ പ്രഖ്യാപനം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.