
കൊച്ചി: നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളം ശനിയാഴ്ചയും തുറക്കാന്‍ കഴിയില്ലെന്നു സിയാല്‍ അധികൃതര്‍ സൂചന നല്‍കി. പെരിയാറില്‍നിന്നുള്ള വെള്ളത്തില്‍ ആലുവയും വിമാനത്താവളവും പരിസരവും മുങ്ങിക്കിടക്കുന്നതിനാല്‍ വെള്ളമിറങ്ങുന്നതു വരെ വിമാനം ഇറക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. വിമാനത്താവളത്തില്‍ റണ്‍വേയിലും ഏപ്രണിലുമെല്ലാം വെള്ളമാണ്. കനത്ത മഴ തുടരുന്നതുകൊണ്ടും പ്രദേശമാകെ മുങ്ങിയിരിക്കുന്നതു കൊണ്ടും വെള്ളം പമ്പു ചെയ്തു കളയാനും കഴിയില്ല.
ശനി വരെ നാലു ദിവസം വിമാനത്താവളം അടച്ചിടാനാണു നേരത്തെ തീരുമാനിച്ചിരുന്നതെങ്കിലും ഇപ്പോഴത്തെ സഹാചര്യത്തില്‍ തുറക്കുന്നത് അതിലും വൈകുമെന്നാണു കരുതുന്നത്. വിദേശത്തേക്കു പോകേണ്ടവരും നാട്ടിലേക്കു വരുന്നവരും അതനുസരിച്ചു യാത്രയില്‍ മാറ്റം വരുത്തേണ്ടി വരും.
നെടുമ്പാശ്ശേരി വിമാനത്താവളം അടച്ചതിനാല്‍ നെടുമ്പാശ്ശേരിയില്‍ നിന്നും പോകുന്ന എല്ലാ വിമാനങ്ങളും തിരുവനന്തപുരത്ത് നിന്നായിരിക്കും പുറപ്പെടുക എന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ച സാഹചര്യത്തില്‍ വിമാന യാത്രക്കാരുടെ സൗകര്യാര്‍ഥം കെഎസ്ആര്‍ടിസി തിരുവനന്തപുരത്തു നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടിലേക്കും തിരിച്ചുമുള്ള സ്‌പെഷ്യല്‍ സര്‍വീസുകള്‍ ആരംഭിച്ചിട്ടുണ്ട്.
എയര്‍പോര്‍ട്ട് പ്രവര്‍ത്തനങ്ങള്‍ സാധാരണനിലയില്‍ ആകുന്നതുവരെ ഈ സര്‍വീസുകള്‍ തുടരുന്നതാണെന്നും ആവശ്യമെങ്കില്‍ അധിക സര്‍വീസുകള്‍ അയയ്ക്കുമെന്നും കെഎസ്ആര്‍ടിസി ചെയര്‍മാന്‍ ആന്‍ഡ് മാനേജിംഗ് ഡയറക്ടര്‍ ടോമിന്‍ ജെ. തച്ചങ്കരി ഐപിഎസ് പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.