Currency

തിരുവനന്തപുരത്ത് നിന്നും ഇന്നും കൂടുതല്‍ വിമാന സര്‍വീസുകള്‍

സ്വന്തം ലേഖകന്‍Tuesday, August 21, 2018 5:31 pm

തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്നും ഇന്നും കൂടുതല്‍ വിമാന സര്‍വീസുകള്‍. 24 അന്താരാഷ്ട്ര സര്‍വീസുകളും 12 ആഭ്യന്തര സര്‍വീസുകളും ഉണ്ടാകും. കൊച്ചി നേവല്‍ ബേസ് വിമാനത്താവളത്തില്‍ നിന്നും ഇന്നും സര്‍വീസ് തുടരും.

അതേസമയം ട്രെയിന്‍ ഗതാഗതം സാധാരണ നിലയിലേക്കായി. എറണാകുളം- ഷൊര്‍ണൂര്‍ പാത തുറന്നതോടെ ട്രെയിന്‍ ഗതാഗതം സാധാരണ നിലയിലേക്കായി. പല സ്ഥലങ്ങളിലും വേഗം കുറച്ച് ഓടുന്നതിനാല്‍ ട്രെയിനുകള്‍ വൈകും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x