
തിരുവനന്തപുരം: പ്രളയത്തിന്റെ ദുരിതം അനുഭവിക്കുന്ന കേരളത്തിന് വന്‍ സഹായവുമായി യുഎഇ ഭരണകൂടം. പ്രളയക്കെടുതി അനുഭവിക്കുന്ന കേരളത്തിന് യുഎഇ സര്‍ക്കാര്‍ 700 കോടി രൂപ സഹായം നല്‍കുമെന്ന് അറിയിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. അബുദാബി കിരീടാവകാശിയും യുഎഇ ആംഡ് ഫോഴ്സ് ഡപ്യൂട്ടി സുപ്രീം കമാന്‍ഡന്റുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സയിദ് അല്‍ നഹ്യാന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോടാണ് ഇക്കാര്യങ്ങള്‍ അറിയിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കേരളത്തിന്റെ വിഷമം മനസിലാക്കി സഹായം വാഗ്ദാനം ചെയ്ത യുഎഇ ഭരണാധികാരികള്‍ക്ക് മലയാളികളുടെ പേരില്‍ നന്ദി പറയുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പ്രളയത്തിന്റെ ഭാഗമായി നമ്മളെ പോലെ തന്നെ വികാരം കൊള്ളുന്നതാണ് ഗള്‍ഫില്‍ ഉള്ളവരും. സമ്മളെ സഹായിക്കാന്‍ തയാറാകുന്നവരാണ് ഇവര്‍. പലരും പല തരത്തിലുള്ള സഹായങ്ങള്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. യുഎഇ സര്‍ക്കാര്‍ നമ്മുടെ ഈ വിഷമത്തില്‍ പങ്കുചേരാനും സഹായിക്കാനും തയാറായിട്ടുണ്ട്. ഇക്കാര്യം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടുത്ത് യുഎഇ കൗണ്‍സില്‍സ് സംസാരിച്ചിട്ടുണ്ട്. ഹിസൈനസ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സയിദ് അല്‍ നഹ്യാന് ഇന്നലെ പ്രധാനമന്ത്രിയുടെ അടുത്ത് കേരളത്തിന്റെ കാര്യം സംസാരിച്ചിട്ടുണ്ട്.
700 കോടി രൂപയാണ് യുഎഇയുടെ സഹായം. ഇത് നമ്മുടെ വിഷമം മനസിലാക്കിയുള്ള സഹായവാഗ്ദാനമാണ്. ഇത്തരമൊരു തീരുമാനമെടുക്കാന്‍ തയാറായ യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖാലിഫ ബിന്‍ സായിദ്, യുഎഇ വൈസ് പ്രസിഡന്റ്ും പ്രധാന മന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പ്രധാനമന്ത്രിയോട് സംസാരിച്ച യുഎഇ ആംഡ് ഫോഴ്സ് ഡപ്യൂട്ടി സുപ്രീം കമാന്‍ഡന്റുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സയിദ് അല്‍ നഹ്യാന് തുടങ്ങി എല്ലാവരോടുമുള്ള നന്ദി മലയാളികള്‍ക്ക് വേണ്ടി രേഖപ്പെടുത്തുന്നു മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.