
കരിപ്പൂര്‍: പെരുന്നാള്‍, ഓണം ആഘോഷത്തിനായി നാട്ടിലേക്ക് വരുന്ന പ്രവാസികളുടെ ബാഗേജുകള്‍ എത്തിക്കാന്‍ മസ്കത്തില് നിന്ന് പ്രത്യേക സര്‍വിസുമായി ഒമാന്‍ എയര്‍. 535 ബാഗേജുകളുമായി ബുധനാഴ്ച പുലര്‍ച്ച 12.15 ഓടെയാണ് വിമാനം കരിപ്പൂരിലെത്തിയത്.
ബാഗേജുകള്‍ ഇറക്കിയശേഷം 1.15ഓടെ വിമാനം മസ്കതിലേക്ക് തിരിച്ചുപോയി. മുഴുവന്‍ ബാഗേജുകളും യാത്രക്കാരുടെ വീട്ടിലെത്തിക്കുമെന്നും കരിപ്പൂരിലേക്ക് ബാഗേജിനായി വരുന്നവര്‍ക്ക് ടാക്സി നിരക്ക് നല്‍കുമെന്നും ഒമാന്‍ എയര്‍ അധികൃതര്‍ അറിയിച്ചു.
പെരുന്നാള്‍, ഓണം, വിഷു ആഘോഷ സമയങ്ങളില്‍ നാട്ടിലെത്തുന്നവര്‍ക്ക് ബാഗേജുകള്‍ കൃത്യമായി ലഭിക്കാറില്ലെന്ന് പരാതിയുയരാറുണ്ട്. എന്നാല്‍, യാത്രക്കാരുടെ പ്രയാസം കണക്കിലെടുത്ത് ബാഗേജുകള്‍ എത്തിക്കാന്‍ പ്രത്യേക സര്‍വിസുകള്‍ നടത്താനായിരുന്നു ഒമാന്‍ എയര്‍ തീരുമാനം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.