Currency

പ്രവാസി മലയാളികളുടെ എണ്ണം കുറയുന്നു

സ്വന്തം ലേഖകന്‍Friday, September 21, 2018 12:36 pm

തിരുവനന്തപുരം: കേരളത്തില്‍നിന്നു രാജ്യത്തിനു പുറത്തേക്കുള്ള കുടിയേറ്റം കുറയുന്നു. 2013നും 2018നുമിടയില്‍ പ്രവാസികളുടെ സംഖ്യയില്‍ 118 ശതമാനം കുറവു വന്നു. തിരുവനന്തപുരത്തെ സെന്റര്‍ ഫോര്‍ ഡവലപ്‌മെന്റ് സ്റ്റഡീസി (സിഡിഎസ്) ന്റെ ആഭിമുഖ്യത്തിലുള്ള കുടിയേറ്റ നിരീക്ഷണ സര്‍വേ (എംഎംഎസ്) യിലെ കണ്ടെത്തലാണിത്. 2018ലെ സര്‍വേ പ്രകാരം 21 ലക്ഷമാണു പ്രവാസി മലയാളികളുടെ സംഖ്യ. 2013നെ അപേക്ഷിച്ച് മൂന്നു ലക്ഷത്തിലേറെപ്പേരുടെ കുറവുണ്ട്. 1998-ലാണ് ആദ്യ സര്‍വേ നടന്നത്. തുടര്‍ന്നു 2013 വരെ പ്രവാസിസംഖ്യ കൂടുകയായിരുന്നു. ഇതാദ്യമാണ് കുറവ് രേഖപ്പെടുത്തുന്നത്.

കുടിയേറ്റ പ്രായത്തിലുള്ളവരുടെ സംഖ്യ കുറയുന്നതാണ് ഒരു കാരണം. 1987 മുതല്‍ കേരളത്തില്‍ ജനനത്തോത് വളരെ കുറവായി. തന്മൂലം 30 വയസില്‍ താഴെയുള്ളവരുടെ എണ്ണം കുറവാണ്. രണ്ടാമത്തെ കാരണം ഗള്‍ഫ് രാജ്യങ്ങളിലെ വേതനം കുറഞ്ഞതാണ്. 1998ല്‍ സൗദിയില്‍ ആയിരുന്നു 37.5 ശതമാനം പ്രവാസികള്‍. ഇപ്പോള്‍ അവിടത്തെ സംഖ്യ 23 ശതമാനം മാത്രമാണ്. അതേസമയം, യുഎഇയിലേക്കു കുടിയേറ്റം കൂടി.

പ്രവാസികള്‍ കേരളത്തിലേക്കു ഒരു വര്‍ഷം 85,000 കോടി രൂപ അയയ്ക്കുന്നുണ്ടെന്നാണു സര്‍വേയിലെ നിഗമനം. രാജ്യത്തേക്കു വരുന്ന പ്രവാസിപ്പണത്തിന്റെ അഞ്ചിലൊന്നു വരുമിത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x