
ന്യൂഡല്‍ഹി: യു.എ.ഇയില്‍ നിന്ന് നാട്ടിലേക്ക് കൊണ്ടു പോകുന്ന മൃതദേഹങ്ങള്‍ക്ക് ഈടാക്കിയിരുന്ന നിരക്ക് എയര്‍ ഇന്ത്യ ഇരട്ടിയാക്കിയതായി പരാതി. മൃതദേഹങ്ങള്‍ക്ക് കഴിഞ്ഞ ആഴ്ച മുതലയാണ് നിരക്കുവര്‍ധന ഏര്‍പ്പെടുത്തിയതെന്ന് സാമൂഹിക പ്രവര്‍ത്തകര്‍ ആരോപിച്ചു.
യു.എ.ഇയില്‍ മൃതദേഹം തൂക്കി നോക്കി വില ഈടാക്കുന്ന നടപടി എയര്‍ ഇന്ത്യ പിന്‍വലിക്കണമെന്ന ആവശ്യം ശക്തമായി തുടരുന്ന സാഹചര്യത്തിലാണ് നിരക്ക് വീണ്ടും ഉയര്‍ത്തിയിരിക്കുന്നത്. ഉയര്‍ന്ന തുക നല്‍കിയാണ് കഴിഞ്ഞ ദിവസങ്ങളില്‍ ദുബായില്‍ നിന്ന് മൃതദേഹം നാട്ടിലേക്ക് അയച്ചതെന്ന് സാമൂഹിക പ്രവര്‍ത്തകര്‍ പറഞ്ഞു.
മൃതദേഹം തൂക്കി നോക്കി വിലയിടുന്ന രീതി തന്നെ അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാറിന് പ്രവാസി സമൂഹം പരാതി നല്‍കിയിരുന്നു. പ്രതിഷേധത്തെ തുടര്‍ന്ന് കഴിഞ്ഞ മാര്‍ച്ചില്‍ യു.എ.ഇയില്‍ നിന്ന് ഇന്ത്യയിലെ എല്ലാ കേന്ദ്രങ്ങളിലേക്കും ഒറ്റ നിരക്ക് മാത്രമാകും ഈടാക്കുക എന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.