
തിരുവനന്തപുരം: പാത ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ട് ശനിയാഴ്ച ട്രെയിന്‍ ഗതാഗത നിയന്ത്രണമുണ്ടാകുമെന്ന് റെയില്‍വേ. ആറ് പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കുകയും മൂന്ന് ട്രെയിനുകള്‍ ആലപ്പുഴവഴി തിരിച്ചുവിടുകയും ചെയ്യും.
കന്യാകുമാരി-മുംബൈ ജയന്തി ജനത (16382) കോട്ടയം സെക്ഷനില്‍ ഒരു മണിക്കൂര്‍ പത്ത് മിനിറ്റ് വൈകും. ട്രെയിനുകളുടെ ആലപ്പുഴ വഴിയുള്ള തിരിച്ചുവിടല്‍ കണക്കിലെടുത്ത് ഇവയ്ക്ക് ഹരിപ്പാട്, അമ്പലപ്പുഴ, ചേര്‍ത്തല സ്‌റ്റേഷനുകളില്‍ ഒരു മിനിറ്റ് സ്‌റ്റോപ് അനുവദിച്ചിട്ടുണ്ട്.
പൂര്‍ണമായി റദ്ദാക്കിയവ:
എറണാകുളം-കായംകുളം പാസഞ്ചര്‍ (56381)
കായംകുളം-എറണാകുളം പാസഞ്ചര്‍ (56382)
എറണാകുളം-കൊല്ലം മെമു (66307)
കൊല്ലം-എറണാകുളം മെമു (66308)
എറണാകുളം-കായംകുളം പാസഞ്ചര്‍ (56387)
കായംകുളം-എറണാകുളം (56388)
ആലപ്പുഴ വഴി തിരിച്ചുവിടുന്നവ:
തിരുവനന്തപുരം-ഹൈദരാബാദ് ശബരി എക്‌സ്പ്രസ് (17229)
കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്ദി (12081)
ന്യൂഡല്‍ഹി-തിരുവനന്തപുരം കേരള എക്‌സ്പ്രസ് (12626)
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.