
കരിപ്പൂര്‍: അടുത്ത വര്‍ഷത്തെ ഹജ്ജിന് മുന്നോടിയായി കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റി യോഗം തീരുമാനിച്ചു. 500 വനിത തീര്‍ഥാടകര്‍ക്കായി പുതിയ കെട്ടിടം നിര്‍മിക്കുമെന്ന് യോഗശേഷം ചെയര്‍മാന്‍ സി. മുഹമ്മദ് ഫൈസി പറഞ്ഞു. ഏഴ് കോടി, 20 കോടി എന്നിങ്ങനെ രണ്ട് എസ്റ്റിമേറ്റുകളുടെ പദ്ധതി നിലവിലുണ്ട്. സര്‍ക്കാര്‍ അനുമതി നല്‍കിയാല്‍ ഹജ്ജ് ഹൗസിന് സമീപത്തായി കെട്ടിടം നിര്‍മിക്കും.
ഈ വര്‍ഷത്തെ ഹജ്ജിന് കരിപ്പൂര്‍, നെടുമ്പാശ്ശേരിയും എംബാര്‍ക്കേഷന്‍ പോയന്റായി പരിഗണനയിലുള്ള കാര്യം കമ്മിറ്റി ചര്‍ച്ച ചെയ്തു. രണ്ട് എംബാര്‍ക്കേഷന്‍ പോയന്റുകളുണ്ടെങ്കില്‍ ആദ്യം സര്‍വിസ് നടത്തുക കരിപ്പൂരിലായിരിക്കും. പിന്നീടാണ് നെടുമ്പാശ്ശേരിയില്‍ നിന്നുള്ള സര്‍വിസ് നടത്തുക. കാത്തിരിപ്പ് പട്ടികയില്‍ നിന്ന് കൂടുതലായി അവസരം ലഭിക്കുന്നവരും നെടുമ്പാശ്ശേരി വഴിയാകും പോകുക.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.