Currency

കരിപ്പൂരില്‍നിന്നും സൗദി എയര്‍ലൈന്‍സിന്റെ സര്‍വീസുകള്‍ ഉടന്‍ പുനരാരംഭിക്കും

സ്വന്തം ലേഖകന്‍Wednesday, November 14, 2018 12:30 pm

കൊച്ചി: കരിപ്പൂരില്‍നിന്നും സൗദിയിലേക്കുള്ള സൗദി എയര്‍ലൈന്‍സിന്റെ സര്‍വീസുകള്‍ ഉടന്‍ പുനരാരംഭിക്കും. സൗദി എയര്‍ലൈന്‍സിന്റെ സൗദി-ഇന്ത്യ കണ്‍ട്രി മാനേജര്‍ ഇബ്രാഹീം.എം. അല്‍കൂബിയുടെ പേരിലുള്ള വാര്‍ത്ത കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്. സര്‍വ്വീസുകള്‍ എന്ന് തുടങ്ങുമെന്ന് വാര്‍ത്താക്കുറിപ്പില്‍ പറയുന്നില്ല.

2015 മെയ് ഒന്നു മുതല്‍ റെണ്‍വേ വികസനത്തിനായി വലിയ വിമാനങ്ങളുടെ സര്‍വ്വീസ് നിര്‍ത്തിവെച്ചിരുന്നു. കരിപ്പൂരില്‍ നിന്നും പലതവണ സൗദി എയര്‍ലൈന്‍സ് സര്‍വീസുകള്‍ പുനരാരംഭിക്കുമെന്ന് വാര്‍ത്തകളുണ്ടായിരുന്നെങ്കിലും അതുണ്ടായില്ല. എന്നാല്‍ സൗദി സര്‍വീസുകള്‍ കരിപ്പൂരില്‍ നിന്നും തുടങ്ങാന്‍ സൗദിയും ഇന്ത്യയും നടത്തിയ ചര്‍ച്ചകളില്‍ ധാരണയായി. സര്‍വീസുകള്‍ തുടങ്ങാനുള്ള തയാറെടുപ്പുകള്‍ നടത്താന്‍ കരിപ്പൂര്‍ വിമാനത്താവളത്തിനും നിര്‍ദേശം നല്‍കി. സൗദി എയര്‍ലൈന്‍സ് ഉദ്യോഗസ്ഥര്‍ അടുത്ത ദിവസംതന്നെ കോഴിക്കോട് വാര്‍ത്തസമ്മേളനം വിളിക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x