Currency

കരിപ്പൂര്‍: സൗദിയയുടെ ആദ്യ വിമാനം ജിദ്ദയില്‍ നിന്ന്

സ്വന്തം ലേഖകന്‍Tuesday, November 20, 2018 12:39 pm

കരിപ്പൂര്‍: കോഴിക്കോട് വിമാനത്താവളത്തില്‍നിന്നുള്ള സൗദി എയര്‍ലൈന്‍സിന്റെ സര്‍വിസുകള്‍ പുനരാരംഭിക്കുക ഡിസംബര്‍ അഞ്ച് മുതല്‍. ആദ്യവിമാനം ജിദ്ദയില്‍നിന്ന് പുലര്‍ച്ച മൂന്നിന് പുറപ്പെട്ട് 11.10ന് കരിപ്പൂരിലെത്തും.

നേരത്തേ, ഡിസംബര്‍ നാലിന് റിയാദില്‍ നിന്നായിരുന്നു ആദ്യവിമാനം നിശ്ചയിച്ചിരുന്നത്. വിമാനം 12.50ന് തിരിച്ച് ജിദ്ദയിലേക്ക് പുറപ്പെടും. ഡിസംബര്‍ അഞ്ചിന് ജിദ്ദയില്‍നിന്നുള്ള ആദ്യവിമാനം കരിപ്പൂരില്‍ ഇറങ്ങും.

ആഴ്ചയില്‍ ഏഴ് സര്‍വിസുകളാണ് നടത്തുക. ജിദ്ദയിലേക്ക് അഞ്ചും റിയാദിലേക്ക് രണ്ടും സര്‍വിസുകളാണ് ഉണ്ടാകുക. ടിക്കറ്റ് ബുക്കിങ് ഉടന്‍ ആരംഭിക്കും. ജിദ്ദയിലേക്ക് തിങ്കള്‍, ബുധന്‍, വ്യാഴം, ശനി, ഞായര്‍ ദിവസങ്ങളിലും റിയാദിലേക്ക് ചൊവ്വ, വെള്ളി ദിവസങ്ങളിലുമാണ് സര്‍വിസ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x