Currency

കണ്ണൂര്‍ വിമാനത്താവളം: ഗോ എയര്‍ സര്‍വീസിന് ധാരണയായി

സ്വന്തം ലേഖകന്‍Sunday, November 25, 2018 12:07 pm

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് ആഭ്യന്തര സര്‍വിസ് ഉടന്‍ തുടങ്ങുന്നത് സംബന്ധിച്ച് ഗോ എയര്‍ വിമാനക്കമ്പനിയും കിയാലും ധാരണയായി. ഇതനുസരിച്ച് ഗോ എയര്‍ എയര്‍ലൈന്‍സിന്റെ അഞ്ചംഗ സംഘം ശനിയാഴ്ച വിമാനത്താവളം സന്ദര്‍ശിച്ചു. ഒരാഴ്ചക്കകം ആഭ്യന്തര സര്‍വിസ് സംബന്ധിച്ച അന്തിമ തീരുമാനം ഉണ്ടാവുമെന്ന് ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ അറിയിച്ചു.

എയര്‍ബസ് അ320 വിമാനങ്ങളും നവീന സൗകര്യങ്ങളുമായി 1500ഓളം സര്‍വിസുകള്‍ ഗോ എയര്‍ നടത്തുന്നുണ്ടെന്ന് എയര്‍ലൈന്‍സ് വൃത്തങ്ങള്‍ പറഞ്ഞു. കണ്ണൂരില്‍ നിന്നുള്ള രാജ്യാന്തര സര്‍വിസിനും താല്‍പര്യമുണ്ട്. വിമാനത്താവളം മുഴുവനും ചുറ്റിക്കണ്ട സംഘം സംവിധാനങ്ങള്‍ മികച്ചതാണെന്ന് അഭിപ്രായപ്പെട്ടു. എയര്‍ലൈന്‍സ് ഓഫിസ്, കൗണ്ടര്‍, വിമാന പാര്‍ക്കിങ് സജ്ജീകരണം തുടങ്ങിയ എല്ലാ സൗകര്യങ്ങളും സംഘം പരിശോധിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x