
കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ സര്‍വീസ് തുടങ്ങാന്‍ തയാറാണെന്ന് ഒമാന്‍ എയര്‍ സിഇഒ അബ്ദുള്‍ അസീസ് അല്‍ റസി. ഒരുപാട് സാധ്യതകള്‍ ഉള്ള വിമാനത്താവളമാണ്, ആദ്യ ഘട്ടപഠനം പൂര്‍ത്തിയാക്കി, സര്‍ക്കാര്‍ അനുമതിക്കായി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
നിലവില്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് റിയാദിലേക്കും ഷാര്‍ജയിലേക്കും ദോഹയിലേക്കുമാണ് അന്താരാഷ്ട്ര സര്‍വ്വീസുകളുള്ളത്. കൂടുതല്‍ അന്താരാഷ്ട്ര സര്‍വ്വീസുകള്‍ കൂടി ആരംഭിച്ചാല്‍ മാത്രമേ വിമാനത്താവളത്തിന് രാജ്യാന്തര തലത്തിലേക്ക് ഉയരാന്‍ സാധിക്കുകയുള്ളൂ. കേരളത്തിലെ പുതിയ വിമാനത്താവളം എന്ന നിലയില്‍ കണ്ണൂരില്‍ നിന്നും സര്‍വ്വീസ് ആരംഭിക്കാന്‍ താല്‍പര്യമുണ്ടെന്നും സിഇഒ അബ്ദുള്‍ അസീസ് അല്‍ റസി പറഞ്ഞു. വിദേശ വിമാനകമ്പനി എന്ന നിലയില്‍ അനുമതിക്കായി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ മറ്റ് മൂന്ന് വിമാനത്താവളങ്ങളില്‍ നിന്ന് ഒമാന്‍ ഏയറിന് സര്‍വ്വീസുകള്‍ ഉണ്ട്. 1993 തിരുവന്തപുരത്ത് നിന്നാണ് ഒമാന്‍ ഏയര്‍ സര്‍വ്വീസ് ആരംഭിച്ചത്. നിലവില്‍ 11 സ്ഥലങ്ങളില്‍ നിന്നും രാജ്യത്ത് ഒമാന്‍ ഏയര്‍ സര്‍വ്വീസ് നടത്തുന്നുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.