അമിതവേഗത്തിൽ വാഹനമോടിക്കുന്നവർ സ്വന്തം ജീവനു മാത്രമല്ല മറ്റുള്ളവരുടെ ജീവനും വിലകൽപ്പിക്കുന്നില്ലെന്നും ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് നിരീക്ഷിക്കുകയുണ്ടായി.
ന്യൂഡൽഹി: അപകടമുണ്ടാക്കുംവിധം അമിതവേഗത്തിൽ വാഹനമോടിക്കുന്നവർക്ക് കടുത്ത ശിക്ഷ നൽകണമെന്ന് സുപ്രീംകോടതി നിർദേശം. അമിതവേഗത്തിൽ വാഹനമോടിക്കുന്നവർ സ്വന്തം ജീവനു മാത്രമല്ല മറ്റുള്ളവരുടെ ജീവനും വിലകൽപ്പിക്കുന്നില്ലെന്നും ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് നിരീക്ഷിക്കുകയുണ്ടായി. അശ്രദ്ധയോടെ വാഹനമോടിക്കുന്നത് സംബന്ധിച്ച് കേസിലാണ് സുപ്രീംകോടഹി സർക്കാറുകൾ ഈ നിർദേശം നൽകിയത്.
നിലവിൽ ഇന്ത്യൻ ശിക്ഷാ നിയമപ്രകാരം പ്രസ്തുത കുറ്റകൃത്യത്തിനു രണ്ട് വർഷം തടവും പിഴയുമാണു നൽകിവരുന്ന ശിക്ഷ. ഇത് അപര്യാപ്തമാണെന്നാണു കോടതി വിലയിരുത്തിയിരിക്കുന്നത്. ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്കെതിരെയും കർശനനടപടി വേണമെന്നും കോടതിയുടെ നിർദേശത്തിൽ പറയുന്നുണ്ട്. വ്യവസ്ഥകളില്‍ ബന്ധപ്പെട്ട അധികാരികളോട് പുനര്‍വിചിന്തനം നടത്താന്‍ നിര്‍ദേശിക്കാൻ അറ്റോർണി ജനറൽ മുകുള്‍ റോത്തഗിയോട് കോടതി ആവശ്യപ്പെട്ടു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.