
കരിപ്പൂര്‍: കോഴിക്കോട് വിമാനത്താവളത്തില്‍നിന്ന് നിര്‍ത്തിയ വലിയ വിമാനങ്ങളുടെ സര്‍വിസുകള്‍ പുനരാരംഭിക്കുന്നതിനായി തയാറാക്കിയ വിശദ റിപ്പോര്‍ട്ട് തിങ്കളാഴ്ച വിമാനത്താവള അതോറിറ്റി ആസ്ഥാനത്തിന് സമര്‍പ്പിക്കും. എയര്‍ ഇന്ത്യയും കരിപ്പൂരിലെ അതോറിറ്റി ഉദ്യോഗസ്ഥരും സംയുക്തമായാണ് സാധ്യത പഠന റിപ്പോര്‍ട്ട് തയാറാക്കിയത്. കോഡ് ഇ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ബി 747-400, ബി 777-300 ഇ.ആര്‍, ബി 777-200 എല്‍.ആര്‍, ബി 787-8 ഡ്രീംലൈനര്‍ വിമാനങ്ങളുടെ റിപ്പോര്‍ട്ടാണ് ഡല്‍ഹിയിലെ അതോറിറ്റി ആസ്ഥാനത്തിന് സമര്‍പ്പിക്കുക.
ഇവിടെ അവലോകനം നടത്തിയതിന് ശേഷം ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന് (ഡി.ജി.സി.എ) കൈമാറും. ഡി.ജി.സി.എയാണ് അന്തിമ അനുമതി നല്‍കേണ്ടത്. സര്‍വിസ് പുനരാരംഭിക്കുന്നതിനാവശ്യമായ മറ്റ് രേഖകളെല്ലാം നേരത്തേ തന്നെ എയര്‍ ഇന്ത്യ ഡി.ജി.സി.എക്ക് കൈമാറിയിട്ടുണ്ട്. ഒരു മാസത്തിനുള്ളില്‍ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷ. സുരക്ഷ വിലയിരുത്തലുകള്‍ക്കായി ഡിസംബര്‍ 20ന് എയര്‍ ഇന്ത്യയുടെ ഉന്നതതലസംഘം കരിപ്പൂരിലെത്തിയിരുന്നു. തുടര്‍ന്ന് അതോറിറ്റി ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയതിന് ശേഷമാണ് സാധ്യത പഠന റിപ്പോര്‍ട്ട് തയാറാക്കിയത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.