Currency

കോഴിക്കോട് – ജിദ്ദ സെക്ടറില്‍ കൂടുതല്‍ സര്‍വീസുകളുമായി സൗദി എയര്‍ലൈന്‍സ്

സ്വന്തം ലേഖകന്‍Monday, January 14, 2019 1:50 pm

കോഴിക്കോട്: കോഴിക്കോട് – ജിദ്ദ സെക്ടറില്‍ കൂടുതല്‍ സര്‍വീസുകളുമായി സൗദി എയര്‍ലൈന്‍സ്. അടുത്ത മാസം അഞ്ചു മുതല്‍ ആഴ്ചയില്‍ രണ്ടു സര്‍വീസുകള്‍ കൂടി ആരംഭിക്കും. ഉംറ തീര്‍ത്ഥാടകരുടെ തിരക്ക് കാരണം പ്രവാസികള്‍ക്ക് സീറ്റുകള്‍ ലഭിക്കുന്നില്ല എന്ന പരാതി പരിഗണിച്ചാണ് ജിദ്ദയിലേക്കുള്ള അധിക സര്‍വീസുകള്‍.

നിലവില്‍ ജിദ്ദയില്‍ നിന്നും കോഴിക്കോട്ടേക്ക് സൗദി എയര്‍ലൈന്‍സിനു ആഴ്ചയില്‍ അഞ്ച് സര്‍വീസുകളാണുള്ളത്. ഇതിനു പുറമെ അടുത്ത മാസം അഞ്ച് മുതല്‍ രണ്ട് സര്‍വീസുകള്‍ കൂടി അധികമായി ആരംഭിക്കും. ചൊവ്വ, വ്യാഴം എന്നീ ദിവസങ്ങളിലാണ് അധിക സര്‍വീസുകള്‍. ഇതോടെ വെള്ളി ഒഴികെ എല്ലാ ദിവസങ്ങളിലും ജിദ്ദ-കോഴിക്കോട് സര്‍വീസുകള്‍ ഉണ്ടാവും.

സൗദി എയര്‍ലൈന്‍സിന്റെ കോഴിക്കോട് – ജിദ്ദ – കോഴിക്കോട് റൂട്ടില്‍ ഭൂരിഭാഗം സീറ്റുകളിലും ഉംറ തീര്‍ത്ഥാടകരാണ് യാത്ര ചെയ്യുന്നത്. അതിനാല്‍ പ്രവാസികള്‍ക്ക് ഉയര്‍ന്ന നിരക്കിലുള്ള ടിക്കറ്റുകള്‍ എടുക്കേണ്ട സാഹചര്യമാണുള്ളത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x