Currency

ലോകത്തെ ഏറ്റവും ചലനാത്മകമായ നഗരങ്ങളുടെ പട്ടികയില്‍ ബംഗളൂരുവിന് ഒന്നാം സ്ഥാനം

സ്വന്തം ലേഖകന്‍Friday, January 18, 2019 12:01 pm

ബംഗളൂരു: ലോകത്തിലെ ഏറ്റവും ചലനാത്മകമായ നഗരങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് ബംഗളൂരു. ജെഎല്‍എല്‍ പുറത്തുവിട്ട സിറ്റി മൊമെന്റം ഇന്‍ഡെക്സാണ് ഇത് സംബന്ധിച്ച പട്ടിക തയ്യാറാക്കിയത്.

ആഗോളതലത്തില്‍ നിലവില്‍ സ്ഥാപിതമായതും വളര്‍ന്നുവരുന്നതുമായ 131 ബിസിനസ് ഹബ്ബുകളില്‍ നിന്നാണ് ബംഗളൂരുവിനെ തെരഞ്ഞെടുത്തത്. പട്ടികയില്‍ ഉള്‍പ്പെട്ട ആദ്യ 20 ല്‍ ആറ് ഇന്ത്യന്‍ നഗരങ്ങള്‍ ഇടംപിടിച്ചിട്ടുണ്ട്. ഹൈദരാബാദിനാണ് രണ്ടാം സ്ഥാനം. ഡല്‍ഹി, പൂനെ, ചെന്നൈ എന്നിവയും പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x