Currency

കുവൈത്ത്- കണ്ണൂര്‍ സെക്ടറില്‍ നേരിട്ടുള്ള സര്‍വീസ് ആരംഭിക്കാന്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സ്

സ്വന്തം ലേഖകന്‍Monday, January 21, 2019 12:45 pm

ന്യൂഡല്‍ഹി: ഇന്ത്യന്‍ ബജറ്റ് വിമാനക്കമ്പനിയായ ഇന്‍ഡിഗോ കുവൈത്ത്- കണ്ണൂര്‍ സെക്ടറില്‍ നേരിട്ടുള്ള സര്‍വീസ് ആരംഭിക്കുന്നു. മാര്‍ച്ച് പതിനഞ്ചു മുതല്‍ ആഴ്ചയില്‍ ആറു ദിവസം കണ്ണൂരില്‍ നിന്ന് കുവൈത്തിലേക്കും തിരിച്ചും നേരിട്ടുള്ള സര്‍വീസ് ഉണ്ടാകും. നിലവില്‍ കുവൈത്തില്‍ നിന്നും ചെന്നൈ വഴി കണ്ണൂരിലേക്ക് ഇന്‍ഡിഗോ കണക്ഷന്‍ സര്‍വീസ് നടത്തുന്നുണ്ട്.

ചൊവ്വ ഒഴികെയുള്ള ദിവസങ്ങളില്‍ പുലര്‍ച്ചെ 5 മണിക്ക് കണ്ണൂരില്‍ നിന്ന് പുറപ്പെട്ട് രാവിലെ 8 മണിക്ക് കുവൈത്തിലെത്തുകയും കുവൈത്തില്‍ നിന്ന് കാലത്തു 9 മണിക്ക് പുറപ്പെട്ട് വൈകീട്ട് നാലുമണിക്ക് കണ്ണൂരില്‍ എത്തുകയും ചെയ്യുന്ന രീതിയിലാണ് സര്‍വീസ് ക്രമീകരിച്ചിരിക്കുന്നത്. 35 ദിനാര്‍ മുതലാണ് വണ്‍വെ നിരക്കുകള്‍. മാര്‍ച്ച് 15നാണ് ആദ്യ സര്‍വീസ്.

കണ്ണൂരിലേക്ക് നേരിട്ടുള്ള സര്‍വീസ് ആരംഭിക്കുന്നത് മലബാര്‍ മേഖലയില്‍ നിന്നുള്ള പ്രവാസികള്‍ക്ക് ഏറെ പ്രയോജനപ്പെടും. കഴിഞ്ഞ മാസം ആരംഭിച്ച കുവൈത്ത് – ചെന്നൈ – കണ്ണൂര്‍ കണക്ഷന്‍ സര്‍വീസ് നിലനിര്‍ത്തിയിട്ടുണ്ട്. ചെന്നൈക്ക് പുറമെ കൊച്ചി, അഹമ്മദാബാദ് എന്നിവിടങ്ങളിലേക്കാണ് ഇന്‍ഡിഗോ കുവൈത്തില്‍ നിന്നും നേരിട്ട് സര്‍വീസ് നടത്തുന്നത്


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x