
മുംബൈ: ഇന്ത്യയിലെ ഹജ്ജ് ട്രെയിനര്‍മാര്‍ക്ക് മുംബൈയില്‍ പരിശീലനം നല്കാന് കാലിക്കറ്റ് സര്‍വകലാശാല ഉദ്യോഗസ്ഥന് മുജീബ് റഹ്മാന് പുത്തലത്തിനെ കേന്ദ്ര ഹജ്ജ് കമ്മിറ്റി തെരഞ്ഞെടുത്തു. ജനുവരി 28, 29 തീയതികളില്‍ മുംബൈയിലാണ് ഹജ്ജ് ട്രെയിനിങ് ക്യാമ്പ് നടക്കുന്നത്. 2015, 2016 വര്‍ഷങ്ങളില്‍ കേരള ഹജ്ജ് ഒഫീഷ്യലായും 2017, 2018 വര്‍ഷങ്ങളില്‍ ഇന്ത്യന്‍ ഹജ്ജ് വളന്റിയര്‍മാര്‍ക്ക് നേതൃത്വം നല്കിയതും മുജീബ് റഹ്മാനായിരുന്നു.
28ന് കേന്ദ്ര മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വിയാണ് ട്രെയിനിങ് ക്യാമ്പ് ഉദ്ഘാടനം ചെയ്യുക. ഇന്ത്യയിലെ മുഴുവന്‍ സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്രഭരണ പ്രദേശത്തുനിന്നും ഓരോ 250 ഹാജിക്കും ഒരു ട്രെയിനര്‍ എന്ന നിലയില്‍ സ്ത്രീകളുള്‍പ്പെടെ ക്യാമ്പില്‍ പങ്കെടുക്കും. പരിശീലനം നേടിയവരാണ് ജില്ലകളിലുള്ള ഹാജിമാര്‍ക്കായി മൂന്ന് ഘട്ടങ്ങളിലായി നിര്‍ദേശങ്ങള്‍ നല്‍കുക.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.