
ബംഗളൂരു: മൈസൂരു വിമാനത്താവളത്തില്‍നിന്ന് കൊച്ചിയിലേക്ക് ഉള്‍പ്പെടെ അഞ്ചു നഗരങ്ങളിലേക്ക് വിമാന സര്‍വിസ് ആരംഭിക്കാന്‍ കേന്ദ്ര വ്യോമയാന മന്ത്രാലയം അനുമതി നല്‍കി. ഉഡാന്‍ മൂന്ന് പദ്ധതിക്കു കീഴിലാണ് അഞ്ചു നഗരങ്ങളിലേക്ക് സര്‍വിസ് ആരംഭിക്കുന്നതിന് അനുമതി നല്‍കിയത്.
ആറു വിമാനങ്ങളായിരിക്കും സര്‍വിസ് നടത്തുക. ഇതിനായി മൂന്നു വിമാന കമ്പനികളാണ് സന്നദ്ധത അറിയിച്ചിരിക്കുന്നത്. മൈസൂരുവില്‍നിന്ന് ഹൈദരാബാദിലേക്ക് രണ്ടും ബെളഗാവി, പനാജി, കൊച്ചി, ബംഗളൂരു എന്നീ നഗരങ്ങളിലേക്ക് ഓരോ സര്‍വിസുമായിരിക്കും നടത്തുക. അലിയന്‍സ് എയര്‍, ടര്‍ബോ മേഘ, ഇന്‍ഡിഗോ എന്നീ വിമാന കമ്പനികളാണ് സര്‍വിസ് ആരംഭിക്കാന്‍ തയാറായിട്ടുള്ളത്.
രാജ്യത്തെ നഗരങ്ങളില്‍നിന്ന് നഗരങ്ങളിലേക്ക് കൂടുതല്‍ വിമാന സര്‍വിസ് ആരംഭിക്കുന്നതിനുള്ള പദ്ധതിക്ക് കീഴിലാണ് കേന്ദ്ര വ്യോമയാന മന്ത്രാലയം പുതിയ സര്‍വിസുകള്‍ക്ക് അനുമതി നല്‍കിയത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.