
ന്യൂഡല്‍ഹി: ആറ് ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് ഇന്ത്യന്‍ പ്രവാസികളുടെ മൃതദേഹം കൊണ്ടുവരാനുള്ള നിരക്ക് ഏകീകരിച്ചതിനുപിന്നാലെ, ഇന്ത്യന്‍ പ്രവാസികളുടെ വലിയ സാന്നിധ്യമുള്ള മറ്റു രാജ്യങ്ങള്‍ക്കായും സമാന നിരക്കുകള്‍ പ്രഖ്യാപിക്കുമെന്ന് എയര്‍ ഇന്ത്യ വ്യക്തമാക്കി. ഗള്‍ഫില്‍ നിന്ന് മൃതദേഹങ്ങള്‍ തൂക്കിനോക്കി വിമാനടിക്കറ്റ് നിരക്ക് നിശ്ചയിച്ചയിക്കുന്ന രീതി, ഈയിടെ വന്‍ പ്രതിഷേധത്തെതുടര്‍ന്നാണ് മാറ്റിയത്.
പുതിയ ഏകീകരിച്ച നിരക്ക് മുന്‍ നിരക്കിനേക്കാള്‍ 40 ശതമാനം കുറവായിരിക്കുമെന്ന് എയര്‍ ഇന്ത്യ വക്താവ് പറഞ്ഞു. വിദേശകാര്യ, വ്യോമയാന മന്ത്രാലയങ്ങളുമായി നടത്തിയ ചര്‍ച്ചക്കു ശേഷമാണ് തീരുമാനം. വിവിധ രാജ്യങ്ങളില്‍നിന്ന് മൃതദേഹം കൊണ്ടുവരാനുള്ള പുതിയ നിരക്ക് ഇങ്ങനെയായിരിക്കും (ഇന്ത്യന്‍ തുക ബ്രാക്കറ്റില്‍): യു.എ.ഇ -1500 ദിര്‍ഹം (29,000 രൂപ), സൗദി -2200 റിയാല്‍ (41,800), ഖത്തര്‍ -2200 റിയാല്‍ (43,000), ബഹ്റൈന്‍ -225 ദീനാര്‍ (42,500), ഒമാന്‍ -160 റിയാല്‍ (29,500), കുവൈത്ത് -175 ദീനാര്‍ (40,900).
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.