Currency

ഇന്‍ഡിഗോ എയര്‍ലൈന്‍സ് കരിപ്പൂരില്‍ നിന്ന് ഡല്‍ഹിലേക്ക് നേരിട്ടുള്ള വിമാന സര്‍വ്വീസ് മാര്‍ച്ച് 31ന് ആരംഭിക്കും

സ്വന്തം ലേഖകന്‍Saturday, February 9, 2019 12:15 pm

കോഴിക്കോട്: ഇന്‍ഡിഗോ എയര്‍ലൈന്‍സ് കരിപ്പൂരില്‍ നിന്ന് ഡല്‍ഹിലേക്ക് നേരിട്ടുള്ള വിമാന സര്‍വ്വീസ് ആരംഭിക്കുന്നു. മാര്‍ച്ച് 31 മുതലാണ് ഇന്‍ഡിഗോ എയര്‍ലൈന്‍സ് നേരിട്ടുള്ള സര്‍വീസ് നടത്തുന്നത്. മുന്‍പ് കോയമ്പത്തൂര്‍ വഴി പോയിരുന്ന സര്‍വ്വീസിന് പകരമാണ് നേരിട്ടുള്ള ഡല്‍ഹി സര്‍വീസ്. ഈ സര്‍വ്വീസ് ആരംഭിക്കുന്നതോടെ രാജ്യ തലസ്ഥാനത്തേക്ക് വളരെ വേഗം എത്താനുള്ള അവസരമാണ് ലഭിക്കുന്നത്.

നേരിട്ട് ഡല്‍ഹി സര്‍വ്വീസ് ആരംഭിക്കുന്നതിന് ഇടപെടണമെന്ന നിരവധി ആളുകളുടെ പരാതി ലഭിച്ചതിനെ തുടര്‍ന്ന് ഈ ആവശ്യം മറ്റ് ജനപ്രതിനിധികള്‍ക്കും പ്രവാസി സംഘടനകള്‍ക്കും ഒപ്പം വ്യോമയാന മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍ പരാതിയായി നല്‍കിയിരുന്നു.

ഇതിന് പുറമെ തെക്ക്കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലേക്കുള്ള സര്‍വ്വീസ് കരിപ്പൂരില്‍ നിന്ന് ആരംഭിക്കാനുള്ള ശ്രമം തുടരുകയാണ്. എയര്‍ ഇന്ത്യയുടെ വലിയ വിമാനങ്ങളുടെ സര്‍വ്വീസ് ഉടന്‍ ആരംഭിക്കും. ഇക്കാര്യത്തില്‍ DGCA, എയര്‍ പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ എന്നിവര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. എമിറേറ്റ്സ്, കുവൈറ്റ് എയര്‍ലൈന്‍ സര്‍വ്വീസുകള്‍ക്കായി ശക്തമായ ശ്രമത്തിലാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x