ഏപ്രില്‍-ജൂലൈ കാലയളവിൽ ഇന്ത്യയിലെ പ്രവാസി നിക്ഷേപം 60 ശതമാനമാണ് കുറഞ്ഞിരിക്കുന്നത്. എന്‍ആര്‍ഐ നിക്ഷേപത്തില്‍ 276.5 കോടി ഡോളറിന്റെ വളര്‍ച്ച മാത്രമാണു ഇക്കാലയളവിൽ ഉണ്ടായത്.
ന്യൂഡൽഹി: രാജ്യത്തെ പ്രവാസി നിക്ഷേപത്തിൽ വലിയ കുറവ് ഉണ്ടാകുന്നതായി കണക്കുകൾ. ഏപ്രില്‍-ജൂലൈ കാലയളവിൽ ഇന്ത്യയിലെ പ്രവാസി നിക്ഷേപം 60 ശതമാനമാണ് കുറഞ്ഞിരിക്കുന്നത്. ഗൾഫ് രാജ്യങ്ങളിലെ സാമ്പത്തികഞെരുക്കവും സൗദി അടക്കമുള്ള രാജ്യങ്ങൾ നടപ്പിലാക്കുന്ന സ്വദേശിവത്കരണവും ഇതിനു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. എന്‍ആര്‍ഐ നിക്ഷേപത്തില്‍ 276.5 കോടി ഡോളറിന്റെ വളര്‍ച്ച മാത്രമാണു ഇക്കാലയളവിൽ ഉണ്ടായത്.
മുൻ വർഷം 702.8 കോടി ഡോളര്‍ വളർച്ചയുണ്ടായിരുന്ന സ്ഥാനത്താണു ഇപ്പോൾ വളർച്ച 276.5 കോടി ഡോളറായി ചുരുങ്ങിയത് എന്നതാണു ശ്രദ്ധിക്കേണ്ട പ്രധാന വസ്തുത. എഫ്സിഎന്‍ആര്‍( ഫോറിന് കറന്‍സി നോണ്‍ റസിഡന്റ്) നിക്ഷേപങ്ങള്‍ പിന്‍വലിക്കുന്നതും രാജ്യത്തിന്റെ സാമ്പത്തികമേഖലയെ ബാധിക്കുന്നുണ്ട്.
അതിനിടെ വരും മാസങ്ങളില്‍ 2600 കോടി ഡോളറിന്റെ 2013ലെ എഫ്സിആര് നിക്ഷേപങ്ങള്‍ കാലാവധി പൂര്‍ത്തിയാക്കും. ഇതോടെ അവ പിന്വലിക്കപെടുന്നത് വഴി ഡോളര്‍ നല്കാന് റിസര്‍വ് ബാങ്കിനു വിദേശനാണ്യ ശേഖരത്തെ ആശ്രയിക്കേണ്ടിവരും. ഇത് രാജ്യത്തിന്റെ സാമ്പത്തിക മേഖലയെ ഗുരുതരമായി ബാധിച്ചേക്കുമെന്നാണു സാമ്പത്തിക വിദഗ്തർ ചൂണ്ടിക്കാണിക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.