Currency

ടിക്കറ്റ് നിരക്കുകളില്‍ വന്‍ ഇളവ് പ്രഖ്യാപിച്ച് ഗോ എയര്‍; ആനുകൂല്യം മലയാളികള്‍ക്ക് മാത്രം

സ്വന്തം ലേഖകന്‍Monday, March 4, 2019 12:07 pm

കൊച്ചി: വിമാനയാത്രക്കാര്‍ക്ക് ടിക്കറ്റ് നിരക്കുകളില്‍ വന്‍ ഇളവ് പ്രഖ്യാപിച്ച് ഗോ എയര്‍. ആഭ്യന്തര, അന്താരാഷ്ട്ര സര്‍വീസുകളിലാണ് വിമാന ടിക്കറ്റ് നിരക്കുകളില്‍ വന്‍ ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. എന്നകല്‍ ഈ ആനുകൂല്യം മലയാളികള്‍ക്ക് മാത്രമാണ് എന്നതാണ് സവിശേഷത. ആഭ്യന്തര യാത്രകള്‍ക്ക് ടിക്കറ്റ് നിരക്കുകള്‍ 1,099 രൂപ മുതലും അന്താരാഷ്ട്ര യാത്രകള്‍ക്ക് ടിക്കറ്റ് നിരക്കുകള്‍ 4,999 രൂപയ്ക്കും തുടങ്ങും.

മാര്‍ച്ച് രണ്ട് മുതല്‍ മാര്‍ച്ച് നാല് വരെയാണ് ഈ ഇളവ് ലഭിക്കുക. മാര്‍ച്ച് രണ്ട് മുതല്‍ സെപ്റ്റംബര്‍ ഒന്ന് വരെയുളള യാത്രകള്‍ക്കാകും ഓഫര്‍ ബാധകമാകുക. കണ്ണൂര്‍ ബാംഗ്ലൂര്‍ യാത്രയ്ക്ക് 1,999 രൂപയ്ക്ക് വിമാനടിക്കറ്റ് ബുക്ക് ചെയ്യാം. കണ്ണൂരില്‍ നിന്ന് മുംബൈയിലേക്ക് 3,399 രൂപയ്ക്ക് യാത്ര ചെയ്യാം. അഹമ്മദാബാദ്- കൊച്ചി യാത്രയ്ക്ക് 2,499 രൂപയാണ് ടിക്കറ്റ് നിരക്ക്. വിശദമായ വിവരങ്ങളും ടിക്കറ്റ് ബുക്ക് ചെയ്യാനും ഗോ എയറിന്റെ ഔദ്യോഗിക വെബ്സൈറ്റായ goair.in നിന്ന് ലഭിക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x