
കണ്ണൂര്‍: കണ്ണൂരില്‍ നിന്ന് കുവൈത്തിലേക്ക് ഇന്‍ഡിഗോയുടെ നേരിട്ടുള്ള ആദ്യവിമാന സര്‍വീസ് ഇന്നു മുതല്‍. ചൊവ്വ ഒഴികെയുള്ള ദിവസങ്ങളിലാകും ഇന്‍ഡിഗോ സര്‍വീസ്. മാര്‍ച്ച് 31 വരെയുള്ള ശൈത്യകാല ഷെഡ്യൂളില്‍, രാവിലെ 5.10ന് കണ്ണൂരില്‍നിന്ന് പുറപ്പെടുന്ന വിമാനം 8 മണിക്ക് കുവൈത്തിലും 9 മണിക്ക് കുവൈത്തില്‍നിന്ന് പുറപ്പെടുന്ന വിമാനം വൈകിട്ട് 4.05ന് കണ്ണൂരിലും എത്തും.
ഏപ്രില്‍ ഒന്നിന് ആരംഭിക്കുന്ന വേനല്‍ക്കാല ഷെഡ്യൂളില്‍ പുലര്‍ച്ചെ 4.45ന് കണ്ണൂരില്‍നിന്ന് പുറപ്പെടുന്ന വിമാനം രാവിലെ 7.10ന് കുവൈത്തില്‍ എത്തും. കുവൈത്തില്‍നിന്ന് രാവിലെ 8.10ന് പുറപ്പെട്ട് വൈകിട്ട് 3.35ന് കണ്ണൂരില്‍ എത്തും.എയര്‍ബസ് -320 വിമാനമാണ് സര്‍വീസ് നടത്തുക. 186 പേര്‍ക്ക് യാത്രചെയ്യാനാകും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.