
തിരുവനന്തപുരം: അമൃത രാജ്യറാണി എക്സ്പ്രസ് ഒരു മണിക്കൂര്‍ മുമ്പേ പുറപ്പെടുമെന്ന് ദക്ഷിണ റെയില്‍വേ അറിയിച്ചു. തൃശ്ശൂര്‍ വരെയുള്ള യാത്രയാണ് ഒരു മണിക്കൂര്‍ നേരത്തേയെത്തുക. ഇന്ന് മുതല്‍ ഏപ്രില്‍ 24 വരെ രാത്രി ഒന്‍പത് മണിക്കാവും യാത്ര ആരംഭിക്കുക.
എറണാകുളത്തിനും അങ്കമാലിക്കും ഇടയില്‍ ട്രാക്ക് അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാലാണ് സമയ മാറ്റം. എഗ്മോര്‍ ഗുരുവായൂര്‍ എക്സ്പ്രസ് ഏപ്രില്‍ 25 വരെ രണ്ട് മണിക്കൂര്‍ എറണാകുളത്ത് നിര്‍ത്തിയിട്ട ശേഷമേ യാത്ര തുടരുകയുള്ളൂവെന്നും റെയില്‍വേ അറിയിച്ചു
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.