
കരിപ്പൂര്‍: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വര്‍ഷത്തെ ഹജ്ജിന് തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് രണ്ടാം ഗഡു അടക്കുന്നതിനുള്ള തീയതി നീട്ടി. രണ്ടാം ഗഡുവായി 1,20,000 രൂപ അടക്കേണ്ടത് ഏപ്രില്‍ അഞ്ചുവരെ നീട്ടിയതായാണ് കേന്ദ്ര ഹജ്ജ് കമ്മിറ്റി സര്‍ക്കുലര്‍.
തുക അടച്ചതിനുശേഷം ഏപ്രില്‍ അഞ്ചിനകം ബാങ്ക് പേ-ഇന്‍ സ്ലിപ് സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് സമര്‍പ്പിക്കണം. പേ-ഇന്‍ സ്ലിപ്പിന്റെ ‘പില്‍ഗ്രിം കോപ്പി’ മുഖ്യ അപേക്ഷകന്‍ സൂക്ഷിക്കണം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.