
ന്യൂഡല്‍ഹി: അടച്ച് പൂട്ടല്‍ ഭീഷണിയിലായ ജെറ്റ് എയര്‍വേസ് സര്‍വീസുകള്‍ വെട്ടിച്ചുരുക്കും. ജെറ്റ് എയര്‍വേസിന് ഇനി മുതല്‍ 15 ല്‍ താഴെ വിമാനങ്ങള്‍ മാത്രമേ ഉണ്ടാകൂ. അന്താരാഷ്ട്ര വിമാനങ്ങളുടെ സര്‍വീസുകള്‍ക്ക് പ്രത്യേക പരിശോധനക്ക് ശേഷമേ അനുമതി നല്‍കുകയുള്ളു എന്നും കേന്ദ്ര വ്യോമയാന വകുപ്പ് അറിയിച്ചു.
100 കോടി രൂപയുടെ കടബാധ്യതയാണ് ജെറ്റ് എയര്‍വേസിനുള്ളത്. കഴിഞ്ഞ മാസം വിമാന കമ്പനി സ്ഥാപകരായ നരേഷ് ഗോയലും ഭാര്യയും ചെയര്മാന് സ്ഥാനത്ത് നിന്ന് രാജിവെച്ചിരുന്നു. ശബളം നല്‍കാത്ത പക്ഷം അനിശ്ചിതകാലത്തേക്ക് സമരം ചെയ്യും എന്ന് പ്രഖ്യാപിച്ച് ജീവനക്കാരും രംഗത്തെത്തി. ഇതിനു പിന്നാലെയാണ് കമ്പനിയുടെ വിമാന സര്‍വീസുകള്‍ വെട്ടി കുറച്ചിരിക്കുന്നത്. ഇനി മുതല്‍ 12-15 വരെ വിമാന സര്‍വീസ് മാത്രമേ ജെറ്റ് എയര്‍വേസിന് ഉണ്ടാകൂ.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.