Currency

കൊച്ചിയിലെ ഖത്തര്‍ വീസ സെന്ററിനു തുടക്കം

സ്വന്തം ലേഖകന്‍Monday, April 8, 2019 6:05 pm

കൊച്ചി: കൊച്ചിയിലെ ഖത്തര്‍ വീസ സെന്റര്‍(ക്യുവിസി) പ്രവര്‍ത്തനം തുടങ്ങി. ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്ക് മെട്രോ സ്റ്റേഷന് സമീപം നാഷനല്‍ പേള്‍ സ്റ്റാര്‍ ബില്‍ഡിങ്ങിന്റെ താഴത്തെ നിലയിലാണ്(ഡോര്‍ നമ്പര്‍ 38-4111-ഡി) കൊച്ചിയിലെ ക്യുവിസി ഓഫിസ്. ഖത്തറിലെ സ്വകാര്യ കമ്പനികളിലേക്ക് റിക്രൂട് ചെയ്യപ്പെടുന്ന മലയാളികള്‍ക്ക് തൊഴില്‍ വീസ സംബന്ധമായ എല്ലാ നടപടിക്രമങ്ങളും ഇവിടെ പൂര്‍ത്തിയാക്കാം.

കൊച്ചി ഉള്‍പ്പെടെ 7 ഇന്ത്യന്‍ നഗരങ്ങളില്‍ വീസ സെന്ററുകള്‍ തുറക്കുമെന്നാണ് ഖത്തര്‍ ആഭ്യന്തരമന്ത്രാലയം അറിയിച്ചിരുന്നത്. ന്യൂഡല്‍ഹി, മുബൈ, കൊല്‍ക്കത്ത, ലക്നൗ, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിലാണ് മറ്റു ക്യുവിസികള്‍. മാര്‍ച്ച് 26ന് ന്യൂഡല്‍ഹിയിലാണ് ആദ്യ ക്യുവിസി തുറന്നത്.

മുബൈ, കൊല്‍ക്കത്ത ഓഫിസുകളും മാര്‍ച്ചില്‍ തുറന്നു. കൊച്ചി ഉള്‍പ്പെടെ മറ്റു 4 ഓഫിസുകള്‍ കഴിഞ്ഞ ദിവസമാണ് തുറന്നത്. ഖത്തര്‍ ആഭ്യന്തരമന്ത്രാലയവും ഭരണവികസന, തൊഴില്‍ സാമൂഹികകാര്യ മന്ത്രാലയവും സംയുക്തമായാണ് ഇന്ത്യ ഉള്‍പ്പെടെ 8 വിദേശരാജ്യങ്ങളില്‍ ക്യുവിസികള്‍ തുറക്കുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x