
ന്യൂഡല്‍ഹി: സാമ്പത്തിക പ്രതിസന്ധിയിലായ ജെറ്റ് എയര്‍വേസ് ഞായറാഴ്ച വരെയുള്ള അന്താരാഷ്ട്ര സര്‍വീസുകള്‍ നിര്‍ത്തിവെച്ചു. നിലവിലുള്ള നിയമങ്ങള്‍ അനുസരിച്ച് ഒരു വിമാനക്കമ്പനിക്ക് വിദേശ രാജ്യങ്ങളിലേക്ക് സര്‍വിസുകള്‍ നടത്തണമെങ്കില്‍ പ്രതിദിനം ഏറ്റവും കുറഞ്ഞത് 20 ആഭ്യന്തര സര്‍വിസുകള്‍ നടത്തേണ്ടതുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ 15ല്‍ താഴെ സര്‍വീസുകളാണ് ജെറ്റ് എയര്‍വേസ് നടത്തിയിരുന്നത്.
കൂടാതെ കുടിശ്ശിക അടക്കാത്തതിനെ തുടര്‍ന്ന് യൂറോപ്യന്‍ കയറ്റുമതി സ്ഥാപനം ജെറ്റ് എയര്‍വേസിന്റെ ബോയിങ് 777-300 ഇ.ആര്‍ വിമാനം ആംസ്റ്റര്‍ഡാമില്‍ പിടിച്ചുവെക്കുകയും ചെയ്തിരുന്നു. സര്‍വീസുകള്‍ ഗണ്യമായി കുറഞ്ഞതോടെ അന്താരാഷ്ട്ര സര്‍വീസുകള്‍ നടത്താന്‍ ജെറ്റ് എയര്‍വേസിന് യോഗ്യതയുണ്ടോയെന്ന് പരിശോധിച്ചുവരികയാണെന്ന് വ്യോമയാനമന്ത്രാലയം അറിയിച്ചിരുന്നു.
25 വര്‍ഷത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് ജെറ്റ് എയര്‍വേസ് അഭിമുഖീകരിക്കുന്നത്. സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് പാട്ടത്തുക നല്‍കാന്‍ കഴിയാത്തതിനാല്‍ നിരവധി വിമാനങ്ങള്‍ ഇപ്പോള്‍ പറത്തുന്നില്ല.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.