Currency

കോഴിക്കോട് നിന്ന് ജിദ്ദയക്ക് സ്‌പൈസ് ജെറ്റ് സര്‍വീസ് ആരംഭിക്കുന്നു

സ്വന്തം ലേഖകന്‍Saturday, April 20, 2019 6:25 pm

കോഴിക്കോട്: സ്‌പൈസ് ജെറ്റിന്റെ ബാംഗ്ലൂരുമായി ബന്ധിപ്പിച്ചു കൊണ്ടുള്ള പുതിയ കോഴിക്കോട്- ജിദ്ദ വിമാന സര്‍വീസ് നാളെ ആരംഭിക്കും. ആഴ്ചയില്‍ എല്ലാ ദിവസവും വിമാന സര്‍വീസുണ്ടാകും. നാളെ രാവിലെ 05.25 ന് പുറപ്പെടുന്ന വിമാന പ്രാദേശിക സമയം 8.35ന് ജിദ്ദയിലെത്തും. പ്രാദേശിക സമയം രാവിലെ 09.45 ന് ജിദ്ദയില്‍ നിന്ന് പുറപ്പെടുന്ന വിമാനം വൈകിട്ട് 6.05 ന് കോഴിക്കോട്ടെത്തും. കോഴിക്കോട്ട് നിന്ന് ഇതേ വിമാനം രാത്രി 7.45ന് ബെഗളൂരുവിലേക്ക് പുറപ്പെടും.

രാത്രി 8.35 ഓടെ ബാംഗ്ലൂരിലെത്തുന്ന വിമാനം രാത്രി 9.35ന് കോഴിക്കോട്ടേക്ക് തിരികെ പറക്കും. 10.45 ഓടെ വിമാനം തിരിച്ച് കോഴിക്കോട് വിമാനത്താവളത്തിലെത്തും. 189 പേര്‍ക്ക് യാത്ര ചെയ്യാവുന്ന ബോയിങ് 737-800 വിമാനമാണ് സര്‍വീസിനായി ഉപയോഗിക്കുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x