
തിരുവനന്തപുരം: ഈ വര്‍ഷത്തെ ആദ്യ ഹജ്ജ് വിമാനം ജൂലൈ ഏഴിന് കരിപ്പൂരില്‍ നിന്ന് പുറപ്പെടും. ഹജ്ജ് തീര്‍ത്ഥാടനത്തിന്റെ മുന്നൊരുക്കങ്ങളുമായി ബന്ധപ്പെട്ട് കരിപ്പൂര്‍ വിമാനത്താവളത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. വിവിധ വകുപ്പുകളുടെ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു.
കരിപ്പൂര്‍ നിന്നും ഹജ്ജ് സര്‍വീസുകള്‍ ആരംഭിക്കുന്നതിന്റെ മുന്നോടിയായാണ് ബന്ധപ്പെട്ട വിവിധ ഏജന്‍സികളുടെ യോഗം ചേര്‍ന്നത്. എയര്‍പോര്‍ട്ട് ഡയറക്ടര്‍ കെ. ശ്രീനിവാസ റാവുവിന്റെയും സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി. മുഹമ്മദ് ഫൈസിയുടെയും നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ എയര്‍പോര്‍ട്ട് അതോറിറ്റി പ്രധിനിധികള്‍, എയര്‍ ഇന്ത്യാ, സൗദി എയര്‍ലൈന്‍സ്, ഗ്രൗണ്ട് ഹാന്റിലിങ്ങ്, കസ്റ്റംസ്, എമിഗ്രേഷന്‍ എന്നിവയുടെ പ്രധിനിധികള്‍ പങ്കെടുത്തു.
പഴയ അന്താരാഷ്ട്ര ആഗമന ഹാള്‍ ഹാജിമാരുടെ പുറപ്പെടലിനായി ഉപയോഗിക്കും. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ ഏറെ സൗകര്യങ്ങളാണ് ഈ വര്‍ഷം കരിപ്പൂരില്‍ ഹാജിമാര്‍ക്കായി ഒരുക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.