
കോട്ടയം: മെയ് 25 ന് കോട്ടയം റൂട്ട് വഴി ട്രെയിന്‍ ഗതാഗതം ഉണ്ടാകില്ല. ഇത് വഴി പോകേണ്ട ദീര്‍ഘദൂര ട്രെയിനുകള്‍ ആലപ്പുഴ വഴി തിരിച്ച് വിടുമെന്ന് റെയില്‍വെ വ്യക്തമാക്കി. നാഗമ്പടത്തെ പഴയപാലം നിയന്ത്രിത സ്‌ഫോടനത്തിലൂടെ തകര്‍ക്കാനുള്ള ശ്രമം മെയ് 25 ന് തുടരുന്നതിനാലാണ് നിയന്ത്രണം.
കഴിഞ്ഞ മാസം പാലം നിയന്ത്രിത സ്‌ഫോടനത്തിലൂടെ തകര്‍ക്കാനുള്ള ശ്രമം തല്‍ക്കാലികമായി ഉപേക്ഷിച്ചിരുന്നു. ചെറുസ്‌ഫോടക വസ്തുകള്‍ ഉപയോഗിച്ച് നിയന്ത്രിത സ്‌ഫോടനത്തിലൂടെ പാലം തകര്‍ക്കാനുള്ള രണ്ട് ശ്രമങ്ങളും പരാജയപ്പെട്ടതോടെയാണ് ശ്രമം ഉപേക്ഷിച്ചത്.
പാത ഇരട്ടിപ്പിക്കുന്നതിന്റെ ഭാഗമായി പുതിയ പാലം നിര്‍മ്മിച്ചതിനെ തുടര്‍ന്നാണ് പഴയ പാലം പൊളിക്കാന്‍ തീരുമാനിച്ചത്. 1953ലാണ് നാഗമ്പടം പാലം നിര്‍മ്മിക്കുന്നത്. പാലത്തിന് വീതി കുറവായതിനാല്‍ കോടതി ഉത്തരവ് പ്രകാരം ഇവിടം വേഗത കുറച്ചാണ് ട്രെയിനുകള്‍ കടത്തിവിട്ടിരുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.