മൊബൈലിൽ കൊണ്ടുപോകാവുന്ന ഡിജിറ്റൽ പാസ്പോർട്ടുകൾ വൈകാതെ ലഭ്യമാക്കുമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.കെ സിംഗ് അറിയിച്ചു. ഇലക്‌ട്രോണിക് ചിപ്പുകള്‍ പതിപ്പിച്ച പാസ്പോര്‍ട്ടുകള്‍ ഒരുവര്‍ഷത്തിനുള്ളില്‍ വിതരണം ചെയ്യാനാണ് നിലവിലെ ശ്രമമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തിരുവനന്തപുരം: മൊബൈലിൽ കൊണ്ടുപോകാവുന്ന ഡിജിറ്റൽ പാസ്പോർട്ടുകൾ വൈകാതെ ലഭ്യമാക്കുമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.കെ സിംങ് അറിയിച്ചു. തിരുവനന്തപുരം മേഖലാ പാസ്പോര്‍ട്ട് ഓഫീസ് സന്ദര്‍ശിച്ചശേഷമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഇലക്‌ട്രോണിക് ചിപ്പുകള്‍ പതിപ്പിച്ച പാസ്പോര്‍ട്ടുകള്‍ ഒരുവര്‍ഷത്തിനുള്ളില്‍ വിതരണം ചെയ്യാനാണ് നിലവിലെ ശ്രമമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിദേശത്തേക്ക് തൊഴിലിനു പോകുന്ന വനിതാ വീട്ടുജോലിക്കാരുടെയും നേഴ്സുമാരുടെയും കാര്യത്തിൽ പ്രത്യേക ശ്രദ്ധ സർക്കാറിനുണ്ടെന്ന് പറഞ്ഞ അദ്ദേഹം ഇവരുടെ സുരക്ഷ മുൻനിർത്തി കൊണ്ടുവന്ന കടുത്ത നിബന്ധനകൾ ഫലപ്രദമായിട്ടുണ്ടെന്നും ചൂണ്ടിക്കാണിച്ചു.
ഇന്ത്യാ-പാക് വിഷയത്തിലും അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കി. തീവ്രവാദം കയറ്റുമതി ചെയ്യുന്ന രാജ്യമാണ് പാകിസ്ഥാൻ. അവര്‍ക്കെതിരെ അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണ ഇന്ത്യയ്ക്കുണ്ട്. സിന്ധു നദീജലക്കരാര്‍ സംബന്ധിച്ച് നിലപാടുകളിൽ മാറ്റം വരുത്താൻ ഇന്ത്യയ്ക്ക് അവകാശമുണ്ട്. ഐക്യരാഷ്ട്രസഭയില്‍ വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് വ്യക്തമാക്കിയത് ഇന്ത്യയുടെ നിലപാടാണ് – അദ്ദേഹം പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.