Currency

പ്രവാസി നിക്ഷേപ കമ്പനിക്ക് അനുമതി; പ്രതിസന്ധികള്‍ക്ക് പരിഹാരം

സ്വന്തം ലേഖകന്‍Thursday, July 11, 2019 3:19 pm

തിരുവനന്തപുരം: പ്രവാസി മലയാളികളുടെ ഓഹരി പങ്കാളിത്തത്തോടെ പ്രവാസി നിക്ഷേപ കമ്പനി (എന്‍ആര്‍ഐ ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് ഹോള്‍ഡിങ് കമ്പനി ലിമിറ്റഡ്) രൂപീകരിക്കും. കമ്പനി രൂപീകരിക്കാനുളള തീരുമാനത്തിന് സംസ്ഥാന മന്ത്രിസഭ അന്തിമ അനുമതി നല്‍കി.

പുതിയ കമ്പനിയുടെ 74 ശതമാനം ഓഹരി പ്രവാസികള്‍ക്കും 26 ശതമാനം ഓഹരി സര്‍ക്കാരിനുമായിരിക്കും. പ്രവാസി നിക്ഷേപ കമ്പനിക്ക് കീഴില്‍ പ്രത്യേക ഉദ്ദേശ്യ കമ്പനിയോ സബ്‌സിഡിയറി കമ്പനിയോ കൂടി സ്ഥാപിക്കും. പ്രവാസികള്‍ക്കായി വരാന്‍ പോകുന്ന കമ്പനിയുടെ സ്‌പെഷ്യല്‍ ഓഫീസറായി നോര്‍ക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറെ നിയമിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു.

കേരളത്തിന്റെ പ്രവാസി സമൂഹം നേരിടുന്ന പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുകയാണ് കമ്പനിയുടെ പ്രധാന ലക്ഷ്യം. ലോക കേരള സഭയുടെ സ്റ്റാന്‍ഡിംഗ് കമ്മിറ്റികളുടെ ശുപാര്‍ശകളില്‍ പ്രധാനപ്പെട്ടതായിരുന്നു പ്രവാസി നിക്ഷേപ കമ്പനി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x