
തിരുവനന്തപുരം: നോര്‍ക്ക റൂട്ട്‌സ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനുമായി സഹകരിച്ച് പ്രവാസികള്‍ക്കായി നോര്‍ക്ക എമര്‍ജന്‍സി ആംബുലന്‍സ് സര്‍വീസ് പദ്ധതി ആവിഷ്‌കരിച്ചു. വിദേശ രാജ്യങ്ങളില്‍വെച്ച് മരിക്കുന്നവരുടെ മൃതദ്ദേഹങ്ങള്‍ തിരുവന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂര്‍ എന്നീ വിമാനത്താവളങ്ങളില്‍നിന്ന് സൗജന്യമായി വീടുകളിലെത്തിക്കുന്നതാണ് പ്രസ്തുത പദ്ധതി.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ വിദേശ രാജ്യങ്ങളില്‍ വെച്ച് മരിച്ച 187 മലയാളികളുടെ മൃതദേഹങ്ങളാണ് കേരളത്തിലെ വിവിധ വിമാനത്താവളങ്ങളില്‍നിന്ന് ഇത്തരത്തില്‍ സൗജന്യമായി വീടുകളില്‍ എത്തിച്ചത്. ഇതില്‍ ഏറ്റവും കൂടുതല്‍ പേരുടെ മൃതദേഹങ്ങള്‍ വീടുകളില്‍ എത്തിച്ചത് സൗദിയില്‍ വെച്ച് മരിച്ച മലയാളികളുടേതാണ്. രോഗബാധിതരായിനാടുകളിലേക്ക് മടങ്ങേണ്ടിവരുന്ന പ്രവാസികളെ കേരളത്തിലെ വിമാനത്താവളങ്ങളില്‍ നിന്നും വീട്ടിലോ ആശുപത്രിയിലോ എത്തിക്കുന്നതിനും നോര്‍ക്കയുടെ സൗജന്യ ആംബുലന്‍സ് സേവനം ഉപയോഗപ്പെടുത്താം.
ഈ സേവനം ആവശ്യമുള്ളവര്‍ക്ക് നോര്‍ക്ക റൂട്‌സിന്റെ 8802012345 എന്ന നമ്പറിലോ norkaemergencyambulance@gmail.com എന്ന ഈമെയിലിലോ ബന്ധപ്പെടാമെന്നു നോര്‍ക്ക റൂട്ട്‌സ് അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.