പാക് അധിനിവേശ കാശ്മീരിൽ തമ്പടിച്ചിരുന്ന ഭീകരർക്കെതിരെ ഇന്ത്യ നടത്തിയ മിന്നല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് 38 പേരെന്ന് റിപ്പോർട്ട്.
ന്യൂഡൽഹി: പാക് അധീന കാശ്മീരിൽ തമ്പടിച്ചിരുന്ന ഭീകരർക്കെതിരെ ഇന്ത്യ നടത്തിയ മിന്നല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് 38 പേരെന്ന് റിപ്പോർട്ട്. ഇന്നലെ അര്‍ദ്ധരാത്രിയിൽ പാക് അതിർത്തി ഭേദിച്ച് ഇന്ത്യൻ സൈന്യം ആക്രമണം നടത്തിയെന്ന കാര്യം സേനാവ്യത്തങ്ങള്‍ ഔദ്യോഗികമായി അറിയിച്ചിട്ടുമുണ്ട്.
ഭീകരർക്ക് കനത്ത നാശനഷ്ടം ഉണ്ടാക്കാൻ ഈ ആക്രമണം കൊണ്ടായെന്നും എന്നാൽ ഇത്തരത്തിലുള്ള മിന്നല്‍ ആക്രമണം ഇനി തുടരില്ലെന്നും മിലിട്ടറി ഓപ്പറേഷന്‍സ് ഡിജി: ലഫ്റ്റന്റ് ജനറല്‍ രണ്‍ബീര്‍ സിങ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. അതേസമയം പാകിസ്ഥാൻ ഏതെങ്കിലും രീതിയിൽ ആക്രമണം നടത്തിയാൽ തിരിച്ചടിക്കാൻ ഇന്ത്യ ഒരുക്കമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതിനിടെ ഇന്ത്യന്‍ നടപടിക്ക് പിന്തുണയുമായി കോണ്‍ഗ്രസ് രംഗത്തെത്തി. രാജ്യത്തിന്റെ സുരക്ഷയ്ക്കായി സര്‍ക്കാര്‍ ചെയ്ത നടപടിക്കൊപ്പം നില്‍ക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പറഞ്ഞു. ഇന്ത്യ തക്കതായ മറുപടിയാണ് നൽകിയതെന്ന് മുന്‍പ്രതിരോധ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ എ.കെ.ആന്റണിയും വ്യക്തമാക്കി.
എന്നാൽ ഇന്ത്യൻ സാമ്പത്തികരംഗത്തെ ആക്രമണം പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ആക്രമണവിവരം ഇന്ത്യ ഔദ്യോഗികമായി സ്ഥിരീകരിച്ചതിനെ തുടർന്ന് സെന്‍സെക്സ് 472 പോയന്റ് താഴ്ന്ന് 27,820ലും നിഫ്റ്റി 151 പോയന്റ് ഇടിഞ്ഞ് 8593ലുമെത്തി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.