
കൊച്ചി: കനത്ത മഴയെത്തുടര്‍ന്ന് വിമാനത്താവളം അടച്ചത് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുള്ള സര്‍വീസുകളെയും വിവിധയിടങ്ങളില്‍ നിന്ന് നിന്ന് കൊച്ചിയിലേക്കുള്ള സര്‍വീസുകളെയും ബാധിക്കുമെന്ന് ഇന്റിഗോ എയര്‍ലൈന്‍സ് അറിയിച്ചു. ഓഗസ്റ്റ് 11 വരെയുള്ള സര്‍വീസുകള്‍ റദ്ദാക്കപ്പെടുകയോ മറ്റിടങ്ങളിലേക്ക് തിരിച്ചുവിടുകയോ ചെയ്യും.
നേരത്തെ ടിക്കറ്റുകള്‍ ബുക്ക് ചെയ്തവര്‍ക്ക് ടിക്കറ്റ് റദ്ദാക്കാനോ അല്ലെങ്കില്‍ യാത്ര മറ്റ് തീയ്യതികളിലേക്കോ മറ്റ് വിമാനത്താവളങ്ങളിലേക്കോ ക്രമീകരിക്കാനുമാവും. ഇത്തരത്തില്‍ ടിക്കറ്റുകള്‍ പുനഃക്രമീകരിക്കുന്നതിന് അധിക ചാര്‍ജ് ഈടാക്കില്ല. റദ്ദാക്കുന്നവര്‍ക്ക് മുഴുവന്‍ തുകയും തിരികെ നല്‍കും. സര്‍വീസുകള്‍ റദ്ദാക്കപ്പെട്ടിട്ടുണ്ടോയെന്ന് അറിയാന്‍ ST <flight number> <flight date as DDMM)> എന്ന് ടൈപ്പ് ചെയ്ത് 566772 എന്ന നമ്പറിലേക്ക് എസ്എംഎസ് അയയ്ക്കാം. ഇന്റിഗോയുടെ വെബ്‌സൈറ്റിലും തത്സമയ വിവരങ്ങള്‍ ലഭ്യമാവും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.