Currency

ഇന്‍ഡിഗോയുടെ ജിദ്ദ സര്‍വീസിന് തുടക്കം; സെക്ടറിലെ നിരക്കുകള്‍ കുറയും

സ്വന്തം ലേഖകന്‍Tuesday, September 17, 2019 3:41 pm

കൊച്ചി: ഇന്‍ഡിഗോയുടെ ജിദ്ദ സര്‍വീസിനു തുടക്കം. ദിവസവും രാവിലെ 6.25നു പുറപ്പെടുന്ന വിമാനം 10.40നു ജിദ്ദയിലെത്തും. അവിടെ നിന്ന് ഉച്ചയ്ക്ക് 1.30നു പുറപ്പെട്ട് രാത്രി 9.15നു കൊച്ചിയിലെത്തും. ജെറ്റ് എയര്‍വേയ്‌സ് സര്‍വീസ് നിര്‍ത്തിയതോടെ കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കും തിരിച്ചും വന്‍തിരക്കാണ് അനുഭവപ്പെട്ടിരുന്നത്.

പുതിയ സര്‍വീസ് വന്നതോടെ ഈ സെക്ടറിലെ നിരക്കുകളും കുറയും. ഉംറ തീര്‍ഥാടകര്‍ക്കും പുതിയ സര്‍വീസ് അനുഗ്രഹമായി. ഇന്നലെ പോയ ആദ്യ വിമാനത്തില്‍ 52 ഉംറ തീര്‍ഥാടകരാണ് പുറപ്പെട്ടത്. അല്‍ സമ ഹോളിഡേയ്‌സ് ആണ് ഉംറ സര്‍വീസ് ക്രമീകരിച്ചത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x