ശെയ്ഖ് മുഹമ്മദ് ബിന്‍ സയീദ് അല്‍ നഹ്യാന്റെ സന്ദര്‍ശനം ഇന്ത്യയ്ക്ക് നയതന്ത്ര തലത്തിലും ഏറെ ഗുണം ചെയ്യുമെന്നാണ് കരുതുന്നത്.
അബു ദാബി: അടുത്ത റിപ്പബ്ലിക് ദിന പരേഡില്‍ അബുദാബി കിരീടാവകാശി ഷെയ്ഖ് മൊഹമ്മദ് ബിന്‍ സയെദ് അല്‍ നഹ്യാന്‍ മുഖ്യ അതിഥി. വിദേശകാര്യവക്താവ് വികാസ് സ്വരൂപാണ് ഇക്കാര്യം അറിയിച്ചത്.
ഇരു നാടുകളുടെയും പരസ്പരബന്ധം ചരിത്രത്തിൽ ആഴത്തിൽ വേരൂന്നി നിൽക്കുന്നതാണെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാകാൻ ഇതൊരു കാരണമാകട്ടെയെന്നും ഇന്ത്യയുടെ ക്ഷണം സ്വീകരിച്ചുകൊണ്ട് മൊഹമ്മദ് ബിന്‍ സയെദ് അറിയിച്ചു.
ശെയ്ഖ് മൊഹമ്മദ് ബിന്‍ സയെദ് അല്‍ നഹ്യാന്റെ സാന്നിദ്ധ്യം ഇന്ത്യയും യുഎഇയും തമ്മിലുളള ബന്ധത്തിന് കരുത്ത് പകരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതികരിച്ചു. ശെയ്ഖ് മുഹമ്മദ് ബിന്‍ സയീദ് അല്‍ നഹ്യാന്റെ സന്ദര്‍ശനം ഇന്ത്യയ്ക്ക് നയതന്ത്ര തലത്തിൽ കൂടുതൽ ഗുണം ചെയ്യുമെന്നാണ് കരുതുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.