Currency

എറണാകുളം-അങ്കമാലി പാതയില്‍ രണ്ട് ദിവസത്തേക്ക് ട്രെയിന്‍ ഗതാഗതനിയന്ത്രണം

സ്വന്തം ലേഖകൻMonday, October 3, 2016 9:39 am

എറണാകുളം ടൗണ്‍ സ്റ്റേഷനടുത്ത് ട്രാക്ക് അറ്റകുറ്റപ്പണിയും ഇടപ്പള്ളി സ്റ്റേഷനില്‍ ഗര്‍ഡര്‍ മാറ്റവുമായി ബന്ധപ്പെട്ട ജോലികളും നടക്കുന്നതിനാലാണ് നിയന്ത്രണം.

പാലക്കാട്: എറണാകുളം-അങ്കമാലി പാതയില്‍ രണ്ട് ദിവസത്തേക്ക് ട്രെയിന്‍ ഗതാഗതം നിയന്ത്രിക്കും. എറണാകുളം ടൗണ്‍ സ്റ്റേഷനടുത്ത് ട്രാക്ക് അറ്റകുറ്റപ്പണിയും ഇടപ്പള്ളി സ്റ്റേഷനില്‍ ഗര്‍ഡര്‍ മാറ്റവുമായി ബന്ധപ്പെട്ട ജോലികളും നടക്കുന്നതിനാലാണ് നിയന്ത്രണം. രാവിലെ എട്ട് മുതല്‍ വൈകുന്നേരം മൂന്നര വരെയാണ് നിയന്ത്രണം. 

ഇക്കാരണത്താൽ എറണാകുളത്തുനിന്ന് അങ്കമാലിക്കും തിരിച്ചും സര്‍വിസ് നടത്തുന്ന സിറ്റി മെമുവിന്റെ നാല് സര്‍വിസുകള്‍ തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ഇടപ്പള്ളിക്കും അങ്കമാലിക്കുമിടയില്‍ മാത്രമേ സര്‍വിസ് നടത്തുകയുള്ളൂ. ഇതോടൊപ്പം എറണാകുളം ടൗണ്‍ സ്റ്റേഷന്‍ വഴി കടന്നുപോകുന്ന ചില ട്രെയിനുകള്‍  പത്ത് മുതല്‍ 30 മിനിറ്റു വരെ വൈകാന്‍ സാധ്യതയുണ്ടെന്നും അധികൃതര്‍ അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x