Currency

സൗദി ആരോഗ്യമന്ത്രാലയത്തിനു കീഴില്‍ വനിത നഴ്സുമാര്‍ക്ക് അവസരം; നിയമനം നോര്‍ക്ക റൂട്ട്‌സ് മുഖേന

സ്വന്തം ലേഖകന്‍Friday, December 6, 2019 12:31 pm

തിരുവനന്തപുരം: സൗദിയിലെ ആരോഗ്യമന്ത്രാലയത്തിനു കീഴിലുള്ള ആശുപത്രികളിലേക്ക് വനിതാ നഴ്സുമാരെ നോര്‍ക്ക റൂട്ട്സ് മുഖേന തെരഞ്ഞെടുക്കുന്നു. ബിഎസ്സി, എംഎസ്സി, പിഎച്ച്ഡി യോഗ്യതയുള്ള വനിത നഴ്സുമാര്‍ക്കാണ് അവസരം. കാര്‍ഡിയാക് ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റ്, ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റ് (മുതിര്‍ന്നവര്‍, കുട്ടികള്‍, നിയോനാറ്റല്‍), കാര്‍ഡിയാക് സര്‍ജറി, എമര്‍ജന്‍സി, ഓണ്‍ക്കോളജി എന്നീ വിഭാഗങ്ങളിലാണ് ഒഴിവ്. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി 2019 ഡിസംബര്‍ 19.

2019 ഡിസംബര്‍ 23 മുതല്‍ 27 വരെ കൊച്ചിയിലും ബംഗളൂരുവിലും അഭിമുഖം നടക്കും. താല്‍പര്യമുള്ളവര്‍ www.norkaroots.org ല്‍ അപേക്ഷ സമര്‍പ്പിക്കണമെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ ടോള്‍ ഫ്രീ നമ്പരായ 18004253939 (ഇന്ത്യയില്‍ നിന്നും) 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോള്‍ സേവനം) ല്‍ ലഭിക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x