
കൊച്ചി: പുതുവര്‍ഷ ദിനത്തില്‍ കൊച്ചി മെട്രോ സര്‍വീസ് പുലര്‍ച്ചെ ഒരു മണി വരെ. നാളെ രാവിലെ ആറു മണിക്ക് ആരംഭിക്കുന്ന മെട്രോ സര്‍വീസ് അടുത്ത ദിവസം പുലര്‍ച്ചെ ഒരു മണി വരെ തുടരും. സാധാരണ ദിവസങ്ങളില്‍ പുലര്‍ച്ചെ ആറു മണി മുതല്‍ രത്രി 10 മണി വരെയാണ് മെട്രോ സര്‍വീസ്.
നാളെ (31/12/19) രാവിലെ ആറു മണിക്ക് ആരംഭിക്കുന്ന സര്‍വീസ് അവസാനിക്കുക പിറ്റേന്ന് (1/1/2020) പുലര്‍ച്ചെ ഒരു മണിക്കാവും. പുതുവത്സര ദിനത്തില്‍ രാവിലെ ആറു മുതല്‍ പിറ്റേന്ന് പുലര്‍ച്ചെ 1.30 വരെ സര്‍വീസ് ഉണ്ടാവും. ജനുവരി രണ്ടാം തീയതി പതിവു പോലെ 6-10 ആയിരിക്കും സര്‍വീസ്. മൂന്നാം തീയതി രാവിലെ അഞ്ചിനു സര്‍വീസ് ആരംഭിച്ച് രാത്രി 11.10 വരെ തുടരും. 3, 4, 5 തീയതികളില്‍ ആലുവയില്‍ നിന്നുള്ള അവസാന സര്‍വീസ് 11. 10 നും തൈക്കൂടത്തുനിന്നുള്ള അവസാന സര്‍വീസ് 11 നും ആയിരിക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.